കര്‍ഷക ഗ്രാമവികസന ബാങ്കില്‍ നിന്നും ആളുകളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധം ശക്തം
കടുത്തുരുത്തി: വര്‍ഷങ്ങളായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെ യാതൊരു കാരണവുമില്ലാതെ പിരിച്ചു വിട്ട് പുതിയ ആളുകളെ പകരം നിയമിച്ചതായി പരാതി.
17 വര്‍ഷമായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ടതും പൂര്‍ണമായും സംസാരശേഷിയില്ലാത്തതും ശാരീരിക ന്യൂനതകളുള്ളയാളും വിധവയുമെല്ലാം ഇത്തരത്തില്‍ സ്ഥാപനത്തില്‍ നിന്നും പിരിച്ചു വിട്ടവരില്‍പെടുന്നു.
വൈക്കം താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. രണ്ട് വര്‍ഷം മുതല്‍ 17 വര്‍ഷം വരെ ഇവിടെ ജോലി ചെയ്ത സ്ത്രികളുള്‍പെടെയുള്ള ജീവനക്കാരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.
നിര്‍ദ്ധനരായ തങ്ങള്‍ക്ക് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നും നീതി ലഭിക്കണമെന്നും ആവശ്യപെട്ട് പിരിച്ചുവിട്ട ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
തങ്ങളെ പിരിച്ചു വിട്ടു പകരം ഭരണസമിതിയിലെ പ്രസിഡന്റിന്റെയും മറ്റു ചിലരുടെയും ഇഷ്ടക്കാരെ നിയമിച്ചതായും പരാതിക്കാര്‍ പറയുന്നു. സര്‍വ്വീസ് സംബന്ധമായ യാതൊരു വീഴ്ച്ചകളും നടപടികളും ഇത്രയും കാലത്തെ ജോലിക്കിടെ തങ്ങള്‍ക്ക് നേരിടേണ്ടി വന്നട്ടില്ലെന്നും പരാതികാര്‍ പറയുന്നു. നിയമാനുസൃതമായ യാതൊരു നടപടികളും സ്വീകരിക്കാതെയാണ് പെട്ടെന്നൊരു ദിവസം മുതല്‍ തങ്ങളോട് ജോലിക്ക് വരേണ്ടെന്ന് പറഞ്ഞതെന്നും പരാതിയിലുണ്ട്.
സ്ഥാപനത്തിലെ ജീവനകകാരായ ആറ് പേരാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ കോപ്പി സഹകരണ വകുപ്പ് മന്ത്രി, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്കും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."