HOME
DETAILS
MAL
കടലാക്രമണം: ധനസഹായത്തിന് റിപ്പോര്‍ട്ട് നല്കി
backup
March 29 2017 | 01:03 AM
ആലപ്പുഴ: ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ പുറക്കാട്, അമ്പലപ്പുഴ വടക്ക് എന്നീ വില്ലേജുകളില്‍ ഉണ്ടായ ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് പൂര്‍ണമായും ഭാഗികമായും ഭവനനാശം സംഭവിച്ചര്‍ക്ക് അടിയന്തര ധനസഹായം ലഭിക്കുന്നതിന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അപകടകരമായ നിലയില്‍ തീരത്തോട് ചേര്‍ന്ന് നില്ക്കുന്ന വീടുകള്‍ സംരക്ഷിക്കുന്നതിനും കടല്‍ ഭിത്തിക്ക് നാശം സംഭവിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അറ്റകുറ്റപണി നടത്തുന്നതിനും കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിനും മേജര്‍ ഇറിഗേഷന്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."