സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: കോടിയേരി
തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തിനും സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിനും ലഭിച്ച അംഗീകാരമാണ് ചെങ്ങന്നൂരിലെ ജനവിധിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെടുമോയെന്നും കോടിയേരി ചോദിച്ചു. കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫിന്റെ പ്രസക്തി നഷ്ടപ്പെടുകയാണ്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കണ്ടത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വമാണ്. സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നാണ് എ.കെ ആന്റണി ആവശ്യപ്പെട്ടത്. ഈ അവിശുദ്ധ നീക്കത്തെ ജനങ്ങള്‍ പരാജയപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ ഇടതുവിരുദ്ധരെ ഏകോപിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരേ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."