
ഉമ്മ മരിച്ചതറിഞ്ഞും ജോലി തുടര്‍ന്ന് അഷറഫ് അലി; ജനങ്ങളെ രക്ഷിക്കാന്‍ എനിക്ക് സേവനം തുടര്‍ന്നേ മതിയാവൂ എന്ന് മറുപടി; ഇവരാണ് നാടിന്റെ യഥാര്‍ഥ ഹീറോകള്‍
ഭോപ്പാല്‍: രാജ്യമൊന്നാകെ കൊവിഡ് 19 എന്ന മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുകയാണ്. ലോകമെന്നും ഭയത്തിന്റെയും ആശങ്കയുടേയും വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍. അതേസമയം, ഇവിടെ തങ്ങളുടെ സ്വകാര്യ വികാരങ്ങള്‍ അടക്കിപ്പിടിച്ചുകൊണ്ട് ജോലി ചെയ്യുന്ന രണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ വാര്‍ത്ത ഒരു വിങ്ങലോടെ മാത്രമേ നമുക്ക് വായിച്ചു തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ.
വീടുകളുടെ സാനിറ്റൈസിങ് ചുമതലയുള്ള ഹെല്‍ത്ത് ഓഫിസറാണ് അഷ്റഫ് അലി. കൊവിഡ് വ്യാപനസമയത്ത് ഏറെ സുപ്രധാനമുള്ള ജോലിയാണ് അദ്ദേഹത്തിന്റെത്. ഓരോ ദിവസവും ചെയ്താലും ചെയ്താലും തീരാത്തത്ര ജോലിയാണ് അദ്ദേഹത്തിന്. അങ്ങനെയുള്ളൊരു ബുധനാഴ്ച്ച രാവിലെയാണ് തന്റെ മാതാവിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ ചെവിയിലെത്തിയത്.
അപ്പോള്‍ തന്നെ അദ്ദേഹം വീട്ടിലേക്ക് ഓടിയിരുന്നെങ്കിലും അദ്ദേഹത്തെ ആരും കുറ്റം പറയില്ലായിരുന്നു. എന്നാല്‍ തന്റെ ജോലിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന അദ്ദേഹം അതിനു തയ്യാറായില്ല. തന്റെ ദുഖം ഉള്ളിലൊതുക്കി അദ്ദേഹം ജോലി തുടര്‍ന്നു.
' അമ്മയെക്കാള്‍ വലുതായി മറ്റൊന്നുമില്ല. അമ്മയ്ക്ക് ശേഷമാണ് മാതൃരാജ്യം. എന്നാല്‍ ഇന്ന് എന്റെ മാതൃരാജ്യം അപകടത്തിലാണ്. ജോലിക്ക് വന്നതിന് ശേഷമാണ് അമ്മ മരിച്ചു എന്ന് അറിയുന്നത്. എന്നാല്‍, എനിക്ക് എന്റെ നാടിനെ സേവിക്കുക തന്നെ വേണം. അലി പറഞ്ഞു.
ഉച്ചകഴിഞ്ഞ് നടന്ന ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അഷ്റഫ് അലി പോയി. ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം തിരികെ വന്ന് ജോലി തുടര്‍ന്നു.
ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോവിഡ് -19-പോരാട്ട സംഘത്തിലെ മറ്റൊരു അംഗമായ ഇര്ഫാന് ഖാന് തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഡോക്ടര്‍മാരുടെ ഉപദേശം അവഗണിച്ച് അദ്ദേഹവും ജോലിയില്‍ തിരിച്ചെത്തി,
'ഇത് അസാധാരണമായ സമയമാണ്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ വിജയിക്കാന്‍ നാമെല്ലാവരും ഇപ്പോള്‍ ത്യാഗങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ എന്നോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എനിക്ക് ചുമതലപ്പെടുത്തിയ ജോലി പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജം ഞാന്‍ കണ്ടെത്തി, '- ഇര്ഫാന് ഖാന് പറഞ്ഞു.
ബുധനാഴ്ച തന്റെ ഓഫീസില്‍നിന്ന് വീട്ടിലേയ്ക്കു മടങ്ങുമ്പോഴാണ് അദ്ദഹത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.
ഈ അപകട കാലഘട്ടത്തിലെ യഥാര്‍ഥ ഹീറോകളാണ് ഇവരെപ്പോലെ സ്വന്തം ദുഖങ്ങള്‍ മറന്ന് അവരുടെ കടമ നിര്‍വഹിക്കുന്ന ഓരോരുത്തരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 14 days ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 14 days ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• 14 days ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 14 days ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 14 days ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• 14 days ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• 14 days ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• 14 days ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• 14 days ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• 14 days ago
നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്ഐആര്‍ റിപ്പോര്‍ട്ട്
Kerala
• 14 days ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• 14 days ago
റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു
Football
• 14 days ago
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
Kerala
• 14 days ago
ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്
auto-mobile
• 14 days ago
അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ
Football
• 14 days ago
അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്
uae
• 14 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം
National
• 14 days ago
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ
uae
• 14 days ago
അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്
Cricket
• 14 days ago
മെഴ്സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ
auto-mobile
• 14 days ago