റമദാനിലിനെ സുകൃതങ്ങള്‍ ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ യത്‌നിക്കണം: ഇ.എസ് ഹസന്‍ ഫൈസി
മൂവാറ്റുപുഴ: റമദാനിലൂടെ നേടിയെടുത്ത സുകൃതങ്ങള്‍ ജീവിതത്തിലുടനീളം നിലനിര്‍ത്തുവാന്‍ സമുദായം യത്‌നിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസ്സന്‍ ഫൈസി. എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ ആത്മീയ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യത്തിന്റെ കണ്ണികള്‍ മുറുകെ പിടിക്കാനും നന്മയുടെ പ്രചാരകനാകാനും നാം ശ്രമിക്കണം. സമസ്ത നയിക്കുന്ന ധാര്‍മിക വിപ്ലവത്തെ പിന്തുണയ്ക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ഹസന്‍ ഫൈസിക്ക് നല്‍കിസ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര മുശാവുറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഹസ്സന്‍ ഫൈസിക്കുള്ള ഉപഹാര സമര്‍പ്പണം എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ കെ.കെ ഇബ്രാഹിം ഹാജി നിര്‍വഹിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു
ഷിഹാബുദ്ദീന്‍ അല്‍ അമാനി അധ്യക്ഷത വഹിച്ചു. ഇഫ്താര്‍ സംഗമം മുസ്‌ലിം ലീഗ് എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി അലി പായിപ്ര സ്വാഗതം പറഞ്ഞു. എം.യു ഇസ്മായില്‍ ഫൈസി വണ്ണപ്പുറം മുഖ്യ പ്രഭാഷണം നടത്തി.
എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എം അബ്ദുള്‍ റഹ്മാന്‍കുട്ടി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീക്ക് തങ്ങള്‍, സിയാദ് ചെമ്പറക്കി, സി.എം.എം ഫൈസല്‍ ഫൈസി, പി.എ ബഷീര്‍, എം.എം സീതി, എം.എം അലിയാര്‍ മാസ്റ്റര്‍, എം.എം അബൂബക്കര്‍ ഹാജി എ.എം സൈനുദ്ദീന്‍ മാസ്റ്റര്‍, വി.പി സെയ്തു മുഹമ്മദ് മാസ്റ്റര്‍, മജീദ് മാളിയേക്കല്‍, കെ.എസ് മുഹയ്യിദ്ദീന്‍ മൗലവി, മുസ്തഫ മൗലവി പെരുമറ്റം, കെ മുഹമ്മദ് ഫൈസി, മുസ്തഫ മൗലവി രണ്ടാര്‍കര, മുഹമ്മദ് റാഫി ഐരാറ്റില്‍, സിദ്ധിഖ് ചിറപ്പാട്ട് എന്നിവര്‍ സംസാരിച്ചു.
കനിവോടെ കരുമാല്ലൂര്‍ പദ്ധതിക്ക് നാളെ തുടക്കം
കരുമാല്ലൂര്‍: നിരാലംബരായ രോഗികള്‍ക്ക് ആശ്രയ കേന്ദ്രമാകുകയാണ് കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത്. സാന്ത്വന പരിചരണം കാര്യക്ഷമമാക്കുന്ന 'കനിവോടെ കരുമാല്ലൂര്‍' പദ്ധതിക്ക് നാളെ തുടക്കമാകും. കിടപ്പ് രോഗികളെ വീട്ടിലെത്തി പരിചരിക്കുന്ന പാലിയേറ്റീവ് വിഭാഗം പഞ്ചായത്തിന്റെ കീഴിലുണ്ടെങ്കിലും കുറച്ചുകൂടി മികച്ച സേവനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കിടപ്പ് രോഗികളായവരെ വീട്ടിലെത്തി ആഴ്ചയിലൊരിക്കലുള്ള പരിചരണം മാത്രമാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. മരുന്നോ ഭക്ഷണമോ ഒന്നും നല്‍കാന്‍ പഞ്ചായത്തില്‍ ഫണ്ടില്ല. ഇതിനുതന്നെ വണ്ടി ഇനത്തിലും നഴ്‌സിന്റെ ശമ്പളം ഇനത്തിലും ചെലവാകുന്ന തുക പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ചെലവാക്കുകയാണ്.
ഇത്തരം അവസ്ഥയില്‍ നിന്ന് വലിയ മാറ്റമാണ് കനിവോടെ കരുമാല്ലൂര്‍ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. അതിന് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഫണ്ട് സ്വരൂപിക്കുകയാണ് ആദ്യം ചെയ്യുന്നത്. പഞ്ചായത്തില്‍ നിര്‍ജീവമായിക്കിടന്ന പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റി പൊടിതട്ടിയെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമായിട്ടുള്ള കമ്മിറ്റിയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി.
ഇതിലേക്കെത്തുന്ന പണം ഉപയോഗിച്ച് വീടുകളിലെത്തി പരിചരണവും മരുന്നും ഒപ്പം നിര്‍ധന രോഗികള്‍ക്ക് ഭക്ഷണവും വീല്‍ചെയര്‍, വാക്കര്‍ തുടങ്ങിയവയും നല്‍കും. ആംബുലന്‍സും സ്വന്തമായി കണ്ടെത്തും.
പദ്ധതിയുടെ ഉദ്ഘാടനം നാളെ 10ന് വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആദ്യഫണ്ട് ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."