ഒത്തുകളി; സഊദി റഫറി ലോകകപ്പ് പാനലില്‍ നിന്ന് പുറത്ത്
സൂറിച്ച്: സഊദി അറേബ്യന്‍ റഫറി ഫഹദ് അല്‍ മിര്‍ദാസിയെ ലോകകപ്പിനുള്ള റഫറി പാനലില്‍ നിന്ന് ഫിഫ പുറത്താക്കി. ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ഫിഫയുടെ നടപടി. കിങ്സ് കപ്പ് ഫൈനല്‍ നിയന്ത്രിച്ച റഫറി മത്സരത്തില്‍ ഒരു ടീമിനെ വിജയിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം സഊദി ഫുട്ബോള്‍ അധികൃതര്‍ ഫിഫയ്ക്ക് പരാതി നല്‍കിയിരുന്നു. ഫിഫ നടത്തിയ അന്വേഷണത്തില്‍ റഫറിക്കെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് ലോകകപ്പ് പാനലില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.
അല്‍ ഫൈസ്ലയ്ക്കെതിരായ ഫൈനല്‍ പോരാട്ടം വിജയിക്കാന്‍ അല്‍ ഹിത്തിഹാദ് ടീമിനോടാണ് റഫറി പണം ആവശ്യപ്പെട്ടത്. വാട്സാപ് സന്ദേശം വഴിയായിരുന്നു ഇയാള്‍ ടീമിനോട് പണം ചോദിച്ചത്. നിലവില്‍ ഫഹദ് പൊലിസ് കസ്റ്റഡിയിലാണ്. സഊദി ഫുട്ബോള്‍ ഫെഡറേഷന് റഫറിക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്ന് ഫഹദിനൊപ്പം മത്സരം നിയന്ത്രിച്ച സഹ റഫറിമാര്ക്കെതിരേയും സഊദി ഫുട്ബോള്‍ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."