HOME
DETAILS
MAL
മന്ത്രി തല മറന്നില്ല, ഗതാഗത കമ്മിഷണറുടെ ഉത്തരവ് നിലനില്ക്കും
backup
July 02 2016 | 05:07 AM
തിരുവനന്തപുരം: ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഗതാഗത കമ്മീഷണര്‍ ടോമിന് തച്ചങ്കരിയുടെ ഉത്തരവ് പിന്‍വലിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെയെത്തുന്ന ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്നാണ് തച്ചങ്കരി പമ്പുടകമള്ക്ക് നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് മന്ത്രി തച്ചങ്കരിയോട് വിശദീകരണം തേടിയിരുന്നു. ഉത്തരവു സംബന്ധിച്ച് തച്ചങ്കരിയുടെ വിശദീകരണം തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."