കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി
കിളിമാനൂര്‍: കാര്‍ഷികരംഗത്തടക്കം മികച്ച മുന്നേറ്റം നടത്തുന്ന കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് തദ്ദേശസ്വയംഭരണങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആധുനിക രീതിയില്‍ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിന്റെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി. സത്യന് എം.എല്‍.എ അധ്യക്ഷനായി. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം വി. ജോയി എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബി.പി മുരളി, ജില്ലാപഞ്ചായത്തംഗം ഡി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്, വൈസ് പ്രസിഡന്റ് കെ. സുഭാഷ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രാജലക്ഷ്മി അമ്മാള്‍, എം. രഘു, അടുക്കൂര്‍ ഉണ്ണി, ദീപ ഐ.എസ്, എസ്. സിന്ധു, ബി. വിഷ്ണു, ഗിരിജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."