HOME
DETAILS

സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യാനായില്ല

  
backup
March 30 2017 | 00:03 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf-2


തൊടുപുഴ: മൂന്നാര്‍ ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചത് രണ്ടാഴ്ച പിന്നിട്ടിട്ടും നീക്കം ചെയ്യാനായില്ല. അനധികൃത കുരിശ് നീക്കം ചെയ്യാനെത്തിയ ഡെപ്യൂട്ടി തഹസില്‍ദാരെ തടഞ്ഞ സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
വഴിതടസപ്പെടുത്തിയ ജീപ്പ് ഡ്രൈവര്‍ക്കും ഒപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശാന്തമ്പാറ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇരുവരെയും തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലിസ് ഭാഷ്യം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
15 അടി ഉയരത്തിലുള്ള പൂര്‍ണമായും കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ കുരിശാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കുരിശ് സ്ഥാപിച്ച് ഭൂമി കൈയേറുകയായിരുന്നു ലക്ഷ്യം.
പൊലിസ് സ്ഥലത്തെത്തിയിട്ടും കുരിശ് നീക്കാനാകാതെ വന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. റവന്യു സംഘത്തിന്റെ ജീപ്പും പൊളിക്കാനെത്തിയ മണ്ണുമാന്തി യന്ത്രവും മറ്റൊരു ജീപ്പ് മുന്നിലിട്ട് കൈയേറ്റക്കാര്‍ തടയുകയായിരുന്നു. രണ്ട് മണിക്കൂറോളം ഇത്തരത്തില്‍ വണ്ടി കടന്നുപോകാനാകാതെ കിടന്നു. റവന്യു ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശാന്തമ്പാറ പൊലിസും വാഹനം മാറ്റാന്‍ ശ്രമിച്ചില്ല.
ആദ്യം എത്തിയ ഇന്‍വേഡര്‍ ജീപ്പ് മുന്നിലിട്ട ശേഷം താക്കോലുമായി ഡ്രൈവര്‍ താഴേക്ക് പോകുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പിന്തിരിയാന്‍ തയാറാകാതെ വന്നതോടെ സ്ഥലത്തെത്തിയ നെടുങ്കണ്ടം ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജിയെ മന്ത്രി എം.എം മണി നേരിട്ട് വിളിച്ച് പിന്തിരിയാന്‍ ഉത്തരവിടുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

Kerala
  •  2 months ago
No Image

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം 'പരിമിത'മെന്ന്; വ്യോമാക്രമണവും വ്യാപകം

International
  •  2 months ago
No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  2 months ago
No Image

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

Kerala
  •  2 months ago
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago