ആര്.എസ്.എസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലിസ് അപേക്ഷ സമര്‍പ്പിച്ചു
കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്റസാ അധ്യാപകനും പളളി മുഅദ്ദിനുമായ കര്‍ണാടക മടിക്കേരി കൊട്ടുമുടി ആസാദ് നഗര്‍ തെക്കിപ്പള്ളി വീട്ടില്‍ കെ.എസ് മുഹമ്മദ് റിയാസിനെ പള്ളിക്കുള്ളില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘത്തിന് വേണ്ടി കാസര്‍കോട് കോസ്റ്റല്‍ സി.ഐ പി.കെ സുധാകരന് അപേക്ഷ നല്‍കിയത്. അപേക്ഷ കോടതി ഇന്നു പരിഗണിക്കും.
കേസിലെ പ്രതികളായ കേളുഗുഡെ അയ്യപ്പ നഗര്‍ സ്വദേശികളായ അപ്പു എന്ന അജേഷ്, എസ് നിതിന്‍ റാവു, സണ്ണ കുഡ്ലുവിലെ എന്‍ അഖിലേഷ് എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമര്‍പ്പിച്ചത്. മദ്റസാ അധ്യാപകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങളും സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന കാര്യവും പുറത്തു വരികയുള്ളൂ.
പ്രതികളെയും കൊണ്ട് തെളിവെടുപ്പും നടത്തേണ്ടതുണ്ട്. കഴിഞ്ഞ 20ന് അര്‍ധരാത്രിയിലാണ് മദ്റസാ അധ്യാപകന് മുഹമ്മദ് റിയാസിനെ പള്ളിയിലെ താമസ സ്ഥലത്ത് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."