ദേവ്ധര്‍ ട്രോഫി: തമിഴ്നാട് ചാംപ്യന്മാര്
വിശാഖപട്ടണം: ദേവ്ധര്‍ ട്രോഫി ഏകദിന ക്രിക്കറ്റ് കിരീടം തമിഴ്നാടിന്. ഇന്ത്യ ബി ടീമിനെ 42 റണ്‍സിനു കീഴടക്കിയാണു തമിഴ്നാട് കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റു ചെയ്ത തമിഴ്നാട് നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഇന്ത്യ ബി ടീമിന്റെ പോരാട്ടം 46.1 ഓവറില്‍ 261 റണ്‍സില്‍ മഅവസാനിച്ചു.
ഗുര്‍കീരത് സിങാണു ഇന്ത്യ ബി ടോപ് സ്കോറര്‍. താരം 64 റണ്‍സെടുത്തു. ശിഖര്‍ ധവാന് (45), ഹര്‍പ്രീത് സിങ് (36), മനീഷ് പാണ്ഡെ (32) എന്നിവരും തിളങ്ങി. തമിഴ്നാടിനായി രഹില്‍ ഷ മൂന്നും മുഹമ്മദ്, സായ് കിഷോര്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തമിഴ്നാടിനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേഷ് കാര്‍ത്തിക് സെഞ്ച്വറി നേടി. 91 പന്തില്‍ 14 ഫോറും മൂന്നു സിക്സും പറത്തി കാര്‍ത്തിക് 126 റണ്‍സെടുത്തു. ജഗദീശന് 55 റണ്‍സെടുത്തു. ഇന്ത്യ ബി ടീമിനായി ധവാല്‍ കുല്‍ക്കര്‍ണി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. കാര്‍ത്തിക്കാണ് കളിയിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."