HOME
DETAILS

പെരുന്നാള്‍ അവധി: മുഖ്യമന്ത്രിക്കൊരു തുറന്ന ഹരജി

  
backup
July 02 2016 | 05:07 AM

eid-leave-an-open-letter-to-pinarayi-vijayan

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,

ഉദ്ദേശം മൂന്നരപ്പതിറ്റാണ്ടുകള്‍ക്കപ്പുറം, നാട്ടിന്‍പുറത്തെ ലോവര്‍ പ്രൈമറിസ്‌കൂളില്‍നിന്നു ജയിച്ച് അല്‍പ്പമകലെയുള്ള അപ്പര്‍ പ്രൈമറി സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ പ്രവേശനംനേടിയ സന്ദര്‍ഭം. പതിവുപോലെ ഈദുല്‍ഫിത്വര്‍ കടന്നുവരികയാണ്. മുസ്‌ലിംവിദ്യാര്‍ഥി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വൈകുന്നേരം സ്‌കൂളിനുമുന്നില്‍ ഒരു പ്രകടനം നടക്കുന്നു. 

കൗതുകത്തോടെ ജീവിതത്തിലാദ്യമായി പ്രകടനത്തില്‍ പങ്കാളിയായി. പത്തുംപന്ത്രണ്ടും വയസുമാത്രം പ്രായമുള്ള കുട്ടികളാണു പ്രകടനത്തിലുള്ളത്. ദുര്‍ബലമായ കൊച്ചുകൈകള്‍ ആകാശത്തേയ്ക്കുയര്‍ത്തി മുഷ്ടിചുരുട്ടി ആവേശത്തോടെ അന്നു ഞങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു, 'ഓണത്തിന്നും പത്തുണ്ട്, ക്രിസ്മസ്സിന്നും പത്തുണ്ട്, പെരുന്നാളിനെന്തേ ലീവില്ലേ..''
ഒരു ഹരജിക്കുണ്ടാകേണ്ട ശൈലി മറന്നുകൊണ്ടു തികച്ചും ആത്മനിഷ്ഠമായി ഈ കുറിപ്പെഴുതേണ്ടിവന്നതു വിഷയത്തിന്റെ വൈകാരികതകൊണ്ടാണ്; ക്ഷമിക്കുക. വിഷയം ഏറെക്കുറെ അങ്ങേയ്ക്കു ഗ്രാഹ്യമായിട്ടുണ്ടാകുമല്ലോ.


സംസ്ഥാനത്തെ ജനസംഖ്യയില്‍ കാല്‍ഭാഗത്തിലധികംവരുന്ന മുസ്‌ലിം ജനവിഭാഗത്തിന്റെ കേരളപ്പിറവി മുതലുള്ള ആവശ്യമാണ് ഇരുപെരുന്നാളുകള്‍ക്കും മൂന്നുദിവസംവീതം അവധിയനുവദിക്കണമെന്നത്. കേരളത്തോളം പഴക്കമുണ്ട് ഈ ആവശ്യത്തിന്. അന്നു ജാഥനടത്തിയ സംഘടന കുറേക്കാലം ഈ ആവശ്യമുന്നയിച്ചു സമരമുഖത്തുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവരെയും കാണാറില്ല.


പലകാരണങ്ങളാല്‍ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്നവരാണെങ്കിലും മുസ്‌ലിംസംഘടനകള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. പക്ഷേ, കാലമിത്ര കഴിഞ്ഞിട്ടും ഈ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ഇതിനേക്കാളേറെ സങ്കീര്‍ണമായ നൂറുക്കണക്കിനു വിഷയങ്ങള്‍ക്കു പരിഹാരം കണ്ടിട്ടുള്ള കേരളത്തിലെ ഭരണസംവിധാനം ഇക്കാര്യംമാത്രം ഗൗനിക്കാന്‍ മനസുകാണിച്ചിട്ടില്ല.


മാറിമാറിവന്ന സര്‍ക്കാരുകള്‍ക്കുമുന്‍പില്‍ കുറേക്കാലം ആവശ്യമുന്നയിച്ചെങ്കിലും കേട്ടഭാവംപോലും കാണിച്ചില്ലെന്നു പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്. ഇപ്പോള്‍ സമുദായംതന്നെ ഈ ആവശ്യം കൈയൊഴിഞ്ഞിരിക്കുകയാണ്. നിരാശയല്ല, ഒരുതരം നിസ്സംഗതയോ നിസ്സഹായതയോ എന്ന ഭാവത്തിലേയ്ക്കു സമുദായമെത്തിയിരിക്കുന്നു.


ചന്ദ്രമാസ ഉദയാടിസ്ഥാനത്തിലാണല്ലേ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. മാസപ്പിറവി ദര്‍ശിച്ചാല്‍ മാത്രമേ പെരുന്നാളാവൂ. അല്ലെങ്കില്‍, ഒരു ദിവസംകൂടി നോമ്പുനോറ്റ് പിറ്റേന്നു പെരുന്നാളാഘോഷിക്കുന്നു. ഇക്കാരണത്താല്‍, മുന്‍കൂട്ടി പെരുന്നാള്‍ തിയതി നിശ്ചയിക്കാന്‍ കഴിയാതെവരികയാണ്. വിദൂരദിക്കുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതുണ്ടാക്കുന്ന പ്രയാസം ചെറുതല്ല.


പലപ്പോഴും യാത്രയില്‍ പെരുന്നാള്‍ നഷ്ടമാവുകയോ അല്ലെങ്കില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെ വരികയോ ചെയ്യാറാണ് പതിവ്. നിലവില്‍ ഇരുപെരുന്നാളുകള്‍ക്കും ഓരോ ദിവസം വീതമാണ് അവധിയനുവദിക്കപ്പെടുന്നത്. വല്ലപ്പോഴും രണ്ട് ദിവസം അവധി ലഭിച്ചാല്‍ തന്നെ നിയന്ത്രിത അവധിയായിട്ടാണ് രണ്ടാം ദിവസം പരിഗണിക്കപ്പെടുന്നത്. ബലിപെരുന്നാളിന്റെയും അവസ്ഥ ഇതുതന്നെ. യഥാര്‍ഥത്തില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്നതാണു ബലിപെരുന്നാളെങ്കിലും ഒരുദിവസത്തില്‍ അതും ഒതുക്കപ്പെടുന്നു.


പെരുന്നാള്‍ അവധിയുടെപ്രശ്‌നം സമുദായത്തിനകത്തു ചാരം മൂടിക്കിടക്കുന്ന കനലുപോലെ നീറുന്ന വിഷയമാണ്. ഈദുല്‍ ഫിത്വറിനു മൂന്നുദിവസവും ബലിപെരുന്നാളിനു രണ്ടുദിവസവുമെങ്കിലും അവധി അനുവദിക്കുകയെന്നതു സമുദായത്തോടു ചെയ്യുന്ന ഏറ്റവും ചെറിയ നീതിയാണ്. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചു മുസ്‌ലിം ജനവിഭാഗം ഏറെ പ്രതീക്ഷയോടെയാണ് അങ്ങയുടെ നേതൃത്വത്തെ കണ്ടതെന്നതു കൊണ്ടാണല്ലോ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്താന്‍ സാധിച്ചത്. മുന്‍വിധിയില്ലാതെയുള്ള ചില നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതു ശുഭസൂചനയായി ഇതോടൊപ്പം കാണുകയാണ്.


എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മറ്റു മതസംഘടനകളുടെയും അനുമതിയോടെതന്നെ ഒരു സമവായത്തിനുള്ള സാധ്യത ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. നിലപാടുള്ള ഒരു നേതൃത്വത്തിനും ഭരണസംവിധാനത്തിനും മുന്നില്‍ ഇതൊരു ചെറിയപ്രശ്‌നം മാത്രമാണ്. ഇക്കാര്യത്തില്‍ അങ്ങയുടെ അടിയന്തിര പരിഗണന പ്രതീക്ഷിച്ചുകൊണ്ട്,

സസ്‌നേഹം
മുസ്തഫ മുണ്ടുപാറ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago