HOME
DETAILS
MAL
ഹരിയാനയില്‍ അഞ്ഞൂറോളം അറവുശാലകള്‍ പൂട്ടിച്ചു
backup
March 30 2017 | 00:03 AM
ഛണ്ഡിഗഡ്: അനധികൃത അറവുശാലകള്ക്കെതിരെയെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ പൂട്ടിച്ചതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും കന്നുകാലികളെ കൊല്ലുന്നതിന് വിലക്കുമായി സംഘ്പരിവാര്‍ സംഘടനകള്‍. അംഗീകാരമില്ലാത്ത അറവുശാലകള്‍ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഹരിയാനയിലും നടപടി തുടങ്ങിയത്. നവരാത്രിയുടെ പേരുപറഞ്ഞ് ഇരുനൂറോളം ശിവസേനാ പ്രവര്‍ത്തകരാണ് ഇന്നലെ ഹരിയാനയിലെ ഗുര്‍ഗാവോണില്‍ കെ.എഫ്.സിയുടെ ഔട്ട്ലെറ്റുകളടക്കം അഞ്ഞൂറോളം കടകളും അറവുശാലകളും പൂട്ടിച്ചത്. നവരാത്രി കഴിയുന്നതുവരെ ഇറച്ചിവില്പന ശാലകള്‍ പ്രവര്‍ത്തിക്കരുതെന്ന് കാണിച്ച് നേരത്തേ നോട്ടിസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ സംഘടിച്ചെത്തി കടകള്‍ പൂട്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."