HOME
DETAILS
MAL
അല്‍ ഫഖീഹ് ക്വിസ് മത്സരം: ഫൈനല്‍ റൗണ്ട് ഏപ്രില്‍ 2ന്
backup
March 30 2017 | 00:03 AM
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ് ഏപ്രില്‍ 16ന് സംഘടിപ്പിക്കുന്ന ഫത്ഹുല്‍ മുഈന്‍ സെമിനാറിനോടനുബന്ധിച്ച് നടത്തുന്ന അല്‍ ഫഖീഹ് അഖില കേരള ക്വിസ് മത്സരത്തിന്റെ ഫൈനല്‍ റൗണ്ട് ഏപ്രില്‍ 2 ഞായറാഴ്ച ദാറുല്‍ ഹുദായില്‍ വച്ച് നടക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ എലിമിനേഷന്‍ റൗണ്ടില്‍ മത്സരിച്ച 250 മത്സരാര്‍ഥികളില്‍ നിന്ന് 25 ടീമുകളെയാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ആദ്യ റൗണ്ടിന്റെ ഫലം www.dhiu.in.എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."