HOME
DETAILS
MAL
പിന്നോക്ക കമ്മിഷന് പുനഃസംഘടന വൈകരുതെന്ന് കൊടിക്കുന്നില്‍
backup
March 30 2017 | 00:03 AM
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കും ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും എതിരാണെന്നതിന്റെ തെളിവാണ് ദേശീയ കമ്മിഷനുകളുടെ പുനഃസംഘടന വൈകിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഭരണഘടനാ സ്ഥാപനമായ ദേശീയ പട്ടികജാതി കമ്മിഷന് ചെയര്‍മാന്റെയും മെമ്പര്‍മാരുടെയും കാലാവധി അവസാനിച്ചിട്ടും പുതിയ ചെയര്‍മാനെയും അംഗങ്ങളെയും പകരം നിയമിക്കുന്നതിന് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ന്യൂനപക്ഷ കമ്മിഷനും ചെയര്‍മാനും അംഗങ്ങളുംഇല്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."