ഇന്നത്തെ പരീക്ഷാ സമയക്രമീകരണം വിദ്യാഭ്യാസവകുപ്പും എസ്.എസ്.എയും രണ്ടുതട്ടില്‍
മയ്യില്‍ (കണ്ണൂര്‍): ഇന്നു നടക്കേണ്ട അഞ്ചുമുതല്‍ എട്ടാംക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷയുടെ സമയക്രമീകരണം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പും എസ്.എസ്.എയും രണ്ടുതട്ടില്‍. ഇത് അധ്യാപകര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ ഇന്ന് ഉച്ചയ്ക്കു നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കു നടക്കേണ്ട എല്ലാപരീക്ഷയും നാളത്തേക്കു മാറ്റാനും തീരുമാനിച്ചിരുന്നു.
അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം, ഏഴാംക്ലാസിലെ ഒന്നാംഭാഷ, എട്ടാംക്ലാസിലെ സാമൂഹ്യ ശാസ്ത്രം എന്നീ പരീക്ഷകളാണു മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍, നാളെ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും നാളെയുമായി നടക്കേണ്ട എല്ലാ പരീക്ഷയും ഇന്ന് ഒന്‍പതിന് ആരംഭിച്ച് 12നകം അവസാനിക്കുന്ന രീതിയില്‍ ക്രമീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാസമയം ക്രമീകരിക്കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പ്രധാനാധ്യാപകര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരം എസ്.എസ്.എ പ്രൊജക്ട് ഡയറക്ടറുടേതായി മറ്റൊരു സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. പരീക്ഷയുടെ സമയക്രമീകരണം ഹൈസ്‌കൂളിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന യു.പി സ്‌കൂളുകള്‍ക്കു മാത്രമേ ബാധകമുള്ളൂ എന്നാണു സര്‍ക്കുലറില്‍ പറയുന്നത്.
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന യു.പി സ്‌കൂളുകളിലെ പരീക്ഷ നേരത്തെ നിശ്ചയിച്ചതു പ്രകാരം തന്നെ നടത്തിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ഇതാണ് അധ്യാപകര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഇതില്‍ ആരുടെ നിര്‍ദേശമാണു നടപ്പാക്കേണ്ടതെന്നതാണ് അധ്യാപകര്‍ക്കിടയിലെ സംശയം. ചോദ്യപേപ്പര്‍ അച്ചടിച്ചുനല്‍കുന്നത് എസ്.എസ്.എ ആണെങ്കിലും പരീക്ഷാ നടത്തിപ്പിന്റെ ചുമതല വിദ്യാഭ്യാസ വകുപ്പിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."