ഹരിത കേരള മിഷന് കരുത്ത് പകര്‍ന്ന് കുടുംബശ്രീ ജില്ലാ മിഷനും വി.എഫ്.പി.സി.കെയും
പാലക്കാട് : ഹരിത കേരള മിഷന്റെ കീഴില്‍ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും വിതരണം ചെയ്യുന്നതിന് 87 ലക്ഷം വിത്ത് പായ്ക്കറ്റുകള്‍ തയ്യാറായി. കൃഷി വകുപ്പും വി.എഫി.പി.സി.കെ യും ചേര്‍ന്നാണ് വിത്തുകള്‍ വിതരണത്തിനെത്തിക്കുന്നത്. കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 13 സി.ഡി.എസുകളുടെ കീഴിലുള്ള പായ്ക്കിങ് കേന്ദ്രങ്ങളിലും വി.എഫ്.പി.സി.കെ യുടെയും കര്‍ഷക സംഘങ്ങളുടെയും പായ്ക്കിങ് കേന്ദ്രങ്ങളിലുമാണ് മുഴുവന്‍ ജില്ലകളിലേക്കുമുള്ള വിത്ത് കിറ്റുകള്‍ തയ്യാറാക്കുന്നത്. ഒരു കിറ്റില്‍ 6 വ്യത്യസ്ത ഇനം വിത്തുകളടങ്ങിയ 3 കിറ്റുകള്‍ ഉള്‍പെടും. വെണ്ട, ചീര, പയര്‍, മുളക്, വഴുതന, തക്കാളി, കുമ്പളം, മത്തന്‍, പാവല്‍, പടവലം തുടങ്ങിയ വിത്തുകളാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു ഫൈനല്‍ കവര്‍ പായ്ക്കിംങ്ങിന് ഒരു രൂപ വെച്ചാണ് കൂലിയിനത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. അയല്‍ക്കൂട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ പായ്ക്കിംഗ് കേന്ദ്രങ്ങളിലും 15 മുതല്‍ 25 വനിതകള്‍ വരെ പായ്ക്കിംഗ് ജോലിയില്‍ ഏര്‍പ്പെട്ടു വരുന്നു. 5 ആഴ്ചയായി ഈ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. ജൂണ്‍ 5 മുമ്പായി എല്ലാ വിതരണ കേന്ദ്രങ്ങളിലും വിത്ത് കിറ്റുകളെത്തിക്കും. 2000 ഓളം വനിതകള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി തൊഴില്‍ ലഭിച്ചു. 20 ലക്ഷത്തോളം രൂപ കുടുംബശ്രീ വനിതകള്‍ക്ക് കൂലിയിനത്തില്‍ ലഭിക്കും. ചിറ്റൂര്‍, പെരുമാട്ടി, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, എന്നിവിടങ്ങളിലെ 180 ഓളം കര്‍ഷകരാണ് വിത്ത് ഉദ്പാദിപിച്ചത്. വി.എഫ്.പി.സി.കെ യുടെ ആലത്തൂരുള്ള സീഡ് പ്രൊസസിങ് പ്ലാന്റാണ് വിത്ത് ഉത്പാദനത്തിനും പായ്ക്കിങിനും നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ 12,500 സ്‌കൂളുകള്‍ വഴി 42 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിത്തുകള്‍ നല്‍കും. കൃഷിഭവന്‍, സന്നദ്ധ സംഘടനകള്‍ വഴി 45 ലക്ഷം പച്ചക്കറി വിത്തുകളും ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."