വൈറ്റ് ഹൗസ് മതില് ചാടിയത് മുന്‍ പട്ടാളക്കാരി
ഒരാഴ്ചക്കിടെ മതില് ചാട്ടം 3 തവണ, ട്രംപിനോടുള്ള ഇഷ്ടം കൊണ്ടെന്ന് മൊഴി
വാഷിങ്ടണ്‍: പ്രസിഡന്റ് ട്രംപിനോടുള്ള ഇഷ്ടം കൊണ്ടാണ് താന്‍ വൈറ്റ് ഹൗസിന്റെ മതില് ചാടിയതെന്ന് അറസ്റ്റിലായ യുവതി. ഒരാഴ്ചക്കിടെ മൂന്നു തവണയാണ് ഇവര്‍ വൈറ്റ്ഹൗസിന്റെ മതില് ചാടിയത്. ഇന്നലെ പുലര്‍ച്ചെ 2.15 നാണ് മാഴ്സി ആന്റേഴ്സണ് വാല് എന്ന 38 കാരിയെ അറസ്റ്റ് ചെയ്തത്. മതില് ചാടിക്കടക്കുന്നവരാണ് തനിക്ക് പ്രചോദനമെന്ന് യുവതി പറഞ്ഞതായി കോടതി രേഖകളില്‍ പറയുന്നു. അമേരിക്കന്‍ സൈന്യത്തില്‍ എട്ടുവര്‍ഷം പ്രവര്‍ത്തിച്ചയാളാണ് അറസ്റ്റിലായ യുവതി. താന്‍ ട്രംപിന്റെ കടുത്ത അനുയായി ആണെന്ന് ഇവര്‍ പറയുന്നു. 2001 മാര്‍ച്ച് മുതല്‍ 2009 ഡിസംബര്‍ വരെ സൈന്യത്തില്‍ ഇവര്‍ സേവനം ചെയ്തിരുന്നു.
ഇലക്ട്രോണിക് മിസൈല്‍ സംവിധാനത്തിലെ അറ്റകുറ്റപ്പണിയായിരുന്നു ഇവരുടെ ജോലി. സൈന്യത്തില്‍ നിന്ന് സല്‍സ്വഭാവത്തിന് മെഡലും ലഭിച്ചു. ഒരു പൊതിയുമായാണ് ഇവരെ വൈറ്റ് ഹൗസ് വളപ്പില്‍വച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
തുടര്‍ന്ന് വൈറ്റ്ഹൗസിലേക്കുള്ള റോഡ് അടയ്ക്കുകയും മാധ്യമപ്രവര്‍ത്തകരെയും മറ്റും സുരക്ഷിത അകലത്തിലേക്ക് മാറ്റുകയും ചെയ്തു. ട്രംപിനെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."