ലോക്പാല്‍ നിയമനം: സുപ്രിം കോടതി വിധി പറയാന്‍ മാറ്റി
ന്യൂഡല്‍ഹി: ലോക്പാലിനെ നിയമിക്കണമെന്നാവശ്യപ്പെട്ടുളള ഹരജിയില്‍ സുപ്രിംകോടതി വിധിപറയുന്നത് മാറ്റി. കേസില്‍ കക്ഷികളായ എല്ലാവരുടെയും വാദം കേട്ടതായും വിധി പറയാനായി മാറ്റിവയ്ക്കുകയാണെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ലോക്പാല്‍ നിയമത്തില്‍ പ്രതിപക്ഷ നേതാവിന്റെ നിര്‍വചനം സംബന്ധിച്ച ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നത് വരെ ലോക്പാലിനെ നിയമിക്കാനാവില്ലെന്ന് വാദത്തിനിടെ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോ ഹ്തഗി വാദിച്ചു. 2013ലെ ലോക്പാല്‍, ലോകായുക്ത നിയമപ്രകാരം ലോക്സഭയിലെ പ്രതിപക്ഷനേതാവ് ലോക്പാല്‍ തെരഞ്ഞെടുപ്പ് പാനലിലെ അംഗമാണ്. എന്നാല്‍ ലോക്സഭയില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവില്ല. അതിനാല്‍ പ്രതിപക്ഷ ബെഞ്ചിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവിനെ ലോക്പാലില്‍ അംഗമാക്കാം എന്ന ഭേദഗതിയാണ് കൊണ്ടുവരേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."