HOME
DETAILS
MAL
പാര്‍ട്ടി വിലക്കുള്ളതിനാല്‍ ഒന്നും പറയുന്നില്ല- വി.എസിനെതിരെ എം.എം മണി
backup
March 30 2017 | 05:03 AM
ഇടുക്കി: ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനെതിരെ വിമര്‍ശമവുമായി വൈദ്യുതി മന്ത്രി എം.എം മണി. ഭൂമാഫിയയുടെ ആളാരാണെന്ന് തനിക്കറിയാമെന്നും പാര്‍ട്ടി വിലക്കുള്ളതിനാല്‍ താന്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റ 50,000 ഏക്കര്‍ ഭൂമി കയ്യേറിയെന്നു പറഞ്ഞ് തങ്ങളെക്കൊണ്ട് സമരം ചെയ്യിച്ചയാളാണ് വി.എസ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല.
രാജേന്ദ്രന്റെ ഭൂമിയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി കാണിച്ച മര്യാദ പോലും വി.എസ് കാണിച്ചില്ലെന്നും മണി കുറ്റപ്പെടുത്തി.
മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത സബ്കലക്ടറെ രാജേന്ദ്രന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സബ് കലക്ടറെ പിന്തുണച്ചാണ് വി.എസ് സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."