HOME
DETAILS

വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും: രക്ഷിതാക്കള്‍ ആശങ്കയില്‍

  
backup
June 01 2018 | 06:06 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b1

 

 

കാസര്‍കോട്: രണ്ടു മാസത്തെ അവധി ദിനങ്ങള്‍ക്ക് വിടയേകി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയ്ക്കും കാറ്റിനും ബുധനാഴ്ചയോടെ ശമനമായിട്ടുണ്ട്. നവാഗതരെ സ്വീകരിക്കാന്‍ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നല്ല ഒരുക്കങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്.
അതേ സമയം വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ രക്ഷിതാക്കളില്‍ പലരും ആശങ്കയിലാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്ന സംഘം ജില്ലയിലെ പല വിദ്യാലയ പരിസരങ്ങളിലും സജീവമാണ്.
കഴിഞ്ഞ അധ്യായന വര്‍ഷം ഉദുമ മാങ്ങാട് വേദിക്കുന്നിലെ ജസീം കഞ്ചാവ് ലോബിയുടെ ചതിയില്‍പ്പെട്ടു ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.
സ്‌കൂള്‍പരീക്ഷകള്‍ കഴിഞ്ഞു സെന്റ് ഓഫ് ചടങ്ങിനു വേണ്ടി ഡ്രസെടുക്കാന്‍ പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നു പുറത്തിറങ്ങിയ ജസീം സുഹൃത്തുക്കളോടൊപ്പം പോയ ശേഷം നാല് ദിവസത്തോളം കാണാതാവുകയും പിന്നെ കഞ്ചാവ് മാഫിയയില്‍പ്പെട്ട ആളുകള്‍ ഉള്‍പ്പെടെ മൃതദേഹം കാണിച്ചു കൊടുക്കുകയും ചെയ്തിട്ടും ജസീമിന്റെ മരണത്തിലെ ദുരൂഹത മാറ്റാന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല.
ഒരു വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കിനു സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും പ്രസ്തുത വിദ്യാര്‍ഥിയുടെ കൂടെയുണ്ടായിരുന്നവര്‍ മൂന്നു ദിവസത്തിനു ശേഷം മൃതദേഹം കാണിച്ചു കൊടുത്തിട്ടും വിദ്യാര്‍ഥിയുടെ മരണം ഇപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്.
അതേ സമയം, ജില്ലയിലെ പല വിദ്യാലയങ്ങളിലും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ക്ക് അടിമകളാകുന്ന സംഭവങ്ങളും ഉണ്ടായതായി പറയപ്പെടുന്നു. ഇത്തരം ലഹരിക്കടിമയായ ഒരു വിദ്യാര്‍ഥിനി പിന്നീട് വിവാഹ ശേഷവും ലഹരിവസ്തു ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇവരുടെ വിവാഹ ബന്ധം തകര്‍ന്ന സംഭവവും ജില്ലയില്‍ ഉണ്ടായിട്ടുണ്ട്.
സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു ജില്ലയില്‍ വന്‍ ലഹരി മാഫിയകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് കടത്തുകയായിരുന്ന കഞ്ചാവ് പൊലിസ് പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago