സഹകരണ പ്രസ്ഥാനങ്ങള്‍ തൊഴിലാളികള്‍ക്ക് മുതല്‍ക്കൂട്ട്: ഉമ്മന്‍ചാണ്ടി
കോഴിക്കോട്: സഹകരണ പ്രസ്ഥാനങ്ങള്‍ തൊഴിലാളികള്‍ക്ക് മുതല്‍ക്കൂട്ടാണെന്നും ഇതില്‍ ഊരാളുങ്കല്‍ സഹകരണ സൊസൈറ്റിയും ഇന്ത്യന്‍ കോഫി ഹൗസും എടുത്തു പറായാവുന്നതാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അരങ്ങില്‍ ശ്രീധരന്‍ അനുസ്മരണവും പുസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിത്വമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അരങ്ങില്‍ ശ്രീധരന്‍. സോഷ്യലിസ്റ്റ് ചിന്താഗതി എക്കാലത്തും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. മുന്നണി രാഷ്ട്രീയത്തിന്റെ തുടക്കം കേരളത്തില്‍ നിന്നാണ്. മുന്നണി രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അരങ്ങില്‍ ശ്രീധരന്റെ പങ്ക് ചെറുതല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അരങ്ങില്‍ ശ്രീധരന്‍ പുരസ്‌കാര ജേതാവായ ഊരാളുങ്കല്‍ സഹകരണ സൊസൈറ്റി ഡയറക്ടര്‍ രമേശന്‍ പാലേരിക്കുള്ള ഉപഹാരം ചടങ്ങില്‍ ഉമ്മന്‍ചാണ്ടി സമ്മാനിച്ചു.
എം.കെ മുനീര്‍ എം.എല്‍.എ രമേശന്‍ പാലേരിയെ പൊന്നാടയണിയിച്ചു. അങ്കണത്തില്‍ അജയകുമാര്‍ പുരസ്‌കാര ജേതാവിനെ പരിജയപ്പെടുത്തി. ജെ.ഡി.യു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പ്രശസ്തി പത്രം നല്‍കി. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍,ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ പത്മനാഭന്‍ സംസാരിച്ചു. പി. കിഷന്‍ചന്ദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഡ്വ.ഇ. രവീന്ദ്രന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."