കന്നുകാലി ചന്ത ഉദ്ഘാടനം ചെയ്തു
ആയൂര്‍: ഇളമാട് ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട് ആക്കലില്‍ പുതിയതായി തുടങ്ങിയ കാലിച്ചന്തയുടെ ഉദ്ഘാടനം മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഉപഭോഗസംസ്‌കാരം വെടിഞ്ഞ് ഉല്‍പാദന മേഖലയില്‍ ശ്രദ്ധപതിപ്പിക്കാന്‍ പുതുതലമുറ മുന്നോട്ടു വരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
എന്തിനു വേണ്ടിയും മറ്റുള്ളവരെ ആശ്രയിക്കുന്ന കാലം കഴിഞ്ഞെന്നും നമുക്ക് ആവശ്യമുള്ള പച്ചക്കറിയും പാലും മുട്ടയും നമ്മള്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ഉരുവിന്റെ വില്‍പനയും മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.എസ് സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാം കെ.ഡാനിയല്‍, ജില്ലാ പഞ്ചായത്തംഗം ടി ഗിരിജാകുമാരി, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ചിത്ര, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംകെ. നിര്‍മല, ഇളമാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ സത്താര്‍, ഇളമാട് ഗ്രാമപഞ്ചായത്തംഗങ്ങളായ വാളിയോട് ജേക്കബ്, റഷീദ ബീവി, ത്രിവിക്രമന്‍, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം അബ്ദുല്‍ ഹക്കീം, റോഡുവിള വെറ്ററിനറി സര്‍ജന്‍ ഡോ. മാലിനി, വിദ്യാധരന്‍, നിസാം പള്ളിക്കല്‍, വിക്രമന്‍, ബി.പ്രഭ, എ. നവാസ്, എം. അന്‍സാരി, നിസാം, ടിംസണ്‍ ജോണ്‍, എം.എ വഹാബ്, സംഘാടക സമിതി കണ്‍വീനര്‍ എം.താജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധയിനം പശുക്കളുടേയും മുട്ടനാടുകളുടെയും കിടാക്കളുടെയും പ്രദര്‍ശനവും മത്സ്യച്ചന്തയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."