HOME
DETAILS
MAL
അതിഥി തൊഴിലാളികള്‍ ഒരുമിച്ച് തെരുവിലിറങ്ങിയത് ദൗര്‍ഭാഗ്യകരം: മന്ത്രി ടി.പി രാമകൃഷ്ണന്
backup
March 30 2020 | 04:03 AM
തിരുവനന്തപുരം: കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ഒരുമിച്ച് തെരുവിലിറങ്ങിയത് അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ അവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്. ഏതോ ഗൂഢാലോചനയുടെ ഭാഗമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട് ക്യാംപുകളില്‍ നിന്ന് കൂട്ടത്തോടെ തെരുവിലിറങ്ങിയത് ശരിയായ നടപടിയല്ല. ഇത്തരം ശ്രമങ്ങള്‍ക്ക് വശംവദരാകുന്നത് തൊഴിലാളികളുടെ ഭാവിയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."