HOME
DETAILS
MAL
നെയ്യാറ്റിന്‍കര നഗരസഭ ബജറ്റ് ആവര്‍ത്തന വിരസമെന്ന് ബി.ജെ.പി
backup
March 30 2017 | 16:03 PM
നെയ്യാറ്റിന്‍കര: ഈ വര്‍ഷത്തെ നഗരസഭാ ബജറ്റ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ തനിയാവര്‍ത്തനമെന്ന് ബി.ജെ.പി. കഴിഞ്ഞ ദിവസം ബജറ്റിന്മേല് നടന്ന ചര്‍ച്ചയിലാണ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആക്ഷേപമുന്നയിച്ചത്. തുടര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നഗരസഭയുടെ നടുത്തളത്തിലിറങ്ങി ബജറ്റിന്റെ കോപ്പി കീറുകയും നഗരസഭയ്ക്ക് മുന്നില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 90 ശതമാനം കാര്യങ്ങളും നടപ്പിലാക്കാന്‍ സാധിക്കാത്ത ഭരണസമിതി, നഗരസഭ പ്രദേശത്തെ ജനങ്ങള്‍ക്ക് കുടി വെളള പ്രശ്നം , ചവര്‍ സംസ്കരണം , പ്ലാസ്റ്റിക് മുക്ത നഗരം , പൊതു ശ്മശാനം എന്നീ അടിയന്തിരകാര്യങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തിലും പരാജയപ്പെട്ടെന്ന് ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."