കോവളത്ത് യുവതിയും കുഞ്ഞും തൂങ്ങിമരിച്ച നിലയില്‍
കുഞ്ഞിനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് നിഗമനം
കോവളം: വെള്ളാറില്‍ യുവതിയായ വീട്ടമ്മയെയും രണ്ടരവയസുകാരിയായ മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.രണ്ടരവയസുകാരിയായ മകളെ വീടിന്റെ കഴുക്കോലില്‍ കെട്ടിത്തൂക്കിക്കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതാണെന്നാണ് കരുതുന്നതെന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചതായും ഫോര്‍ട്ട് എ.സി. പറഞ്ഞു. കോവളം സമുദ്ര ബീച്ചിനടുത്ത് വട്ടപ്പാറ വാഴമുട്ടം വിജി ഭവനില്‍ പരേതനായ വിജയന്റെയും വസന്തയുടെയും മകള്‍ സുചിത്രയെയും(26) മകള്‍ സായൂജ്യയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷീറ്റ് മേഞ്ഞ വീടിന്റെ കിടപ്പുമുറിയിലെ കഴുക്കോലില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ അടുത്തടുത്തായാണ് കാണപ്പെട്ടത്. സുചിത്രയും കുഞ്ഞും സുചിത്രയുടെ അമ്മ വസന്തയ്‌ക്കൊപ്പമാണ് താമസം. വസന്ത കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ്.ഇവര്‍ രാവിലെ ആറുമണിയോടെ ജോലിക്കുപോയിരുന്നു. ഇതിനു ശേഷമായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നതെന്ന് തിരുവല്ലം പൊലിസ് പറഞ്ഞു. രാവിലെ പതിനൊന്നു മണിയായിട്ടും സുചിത്രയെ വീടിനു പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്ന മൂത്ത സഹോദരി വിജി വാതിലില്‍ തട്ടി വിളിച്ചു. തുറക്കാതെ വന്നതോടെ നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തുറന്നു നേക്കുമ്പോഴാണ് ഇരുവരും തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
സുചിത്രയുടെ ഭര്‍ത്താവ് സുനില്‍ കുമാറിനെ നാലു മാസം മുമ്പ് തമിഴ്‌നാട്ടിലെ പളിനിക്ക് സമീപം ഒരു സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു ശേഷം സുചിത്ര മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ മകള്‍ സായൂജ്യ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുമായി. ഇതും സുചിത്രയെ അലട്ടിയിരുന്നു.
ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."