വര്‍ണ വിസ്മയമായി പദവര്‍ണം
തൃശൂര്‍: നവനീതം കള്‍ച്ചറല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വടക്കേച്ചിറ ഭാരതീയ വിദ്യാഭവന്‍ സര്‍വ്വ മൈത്രി പ്രതിസ്ഥാനില്‍ പുരോഗമിക്കുന്ന ഭരതനാട്യം ശില്പശാല 'പദവര്‍ണം' ശ്രദ്ധേയമാകുന്നു. കേരളത്തിനകത്തും പുറത്തും നിന്നുള്ള 65ളം കലാകാരന്മാരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. ഭരതനാട്യത്തിലെ മുഖ്യവര്‍ണ്ണമായ പദവര്‍ണത്തെ കുറിച്ചുള്ള ക്ലാസ്സുകള്‍ക്ക് ശില്പശാല പ്രധാനമായും ഊന്നല്‍ നല്‍കുന്നു. സംഗീതത്തിന്റെ അകമ്പടിയോടെ ഭരതനാട്യത്തിന്റെ വിവിധ ഭാവങ്ങള്‍ സ്വായത്തമാക്കുന്നതിനുള്ള അവസരമാണ് പാദവര്‍ണം കലാകാരന്മാര്‍ക്ക് നല്‍കുന്നത്. കലാക്ഷേത്രം പൂര്‍വ വിദ്യാര്‍ഥിയും ചെന്നൈ സഹൃദയ ഫൗണ്ടേഷന്‍ ഡയറക്ടറുമായ ശ്രീജിത്ത് കൃഷ്ണയാണ് ശില്പശാല നയിക്കുന്നത്. 29ന് ആര്‍ട്ട് ക്രിട്ടിക് ജോര്‍ജ്ജ് എസ്.പോള്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഭരതനാട്യത്തില്‍ വര്‍ണ്ണമാണ് മുഖ്യം. യൂത്ത് ഫെസ്റ്റിവലുകളില്‍ 10 മിനിറ്റ് മാത്രമുള്ള ഐറ്റമാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. എന്നാല്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള പെര്‍ഫോര്‍മന്‍സാണ് പദവര്‍ണം. നൃത്ത-ന്യത്യ നാട്യങ്ങള്‍ക്കൊപ്പം സംഗീതം, കാവ്യം, അഭിനയം, നായികാ-നായക ഭാവം, നവരസങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് ഭരതനാട്യത്തിലെ പദവര്‍ണ്ണമെന്ന് ശ്രീജിത്ത് കൃഷ്ണ പറഞ്ഞു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ശില്പശാല ഏപ്രില്‍ രണ്ടിന് സമാപിക്കും. പൊതുജനങ്ങള്‍ക്കും നൃത്തത്തെ സ്‌നേഹിക്കുന്നവര്‍ക്കും ശില്പശാലയുടെ ഭാഗമാകാന്‍ അവസരമുണ്ടെന്ന് നവനീതം കള്‍ച്ചറല്‍ ട്രസ്റ്റ് ഡയറക്ടര്‍ ബല്‍രാജ് സോണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."