പാക്കില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് തുടക്കം
ചിങ്ങവനം: പാക്കില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട് ഏഴിന് തന്ത്രി താഴമണ്‍മഠം കണ്ഠര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. പി.എന്‍.ഈശ്വരന്‍ നമ്പൂതിരി ദീപം തെളിയിക്കും.
8.30ന് കഥകളി.ഏപ്രില്‍ ഒന്‍പതിന് ആറാട്ടോടെ സമാപിക്കും. ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെ രാവിലെ 7.30ന് ശ്രീബലി, നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ഒന്നിന് ഉത്സവബലി ദര്‍ശനം എന്നിവ ഉണ്ടായിരിക്കും.
നാളെ വൈകിട്ട് 8.30ന് കുടുക്കവീണക്കച്ചേരി, ഒന്‍പതിന് കൊടിക്കീഴില്‍ വിളക്ക്. രണ്ടിന് വൈകിട്ട് ഏഴിന് ഓട്ടന്‍തുള്ളല്‍, കഥാപ്രസംഗം. മൂന്നിന് വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങള്‍, നാലിന് 5.15ന് കാഴ്ചശ്രീബലി, ഏഴിന് ചാക്യാര്‍കൂത്ത്, 8.30ന് ഗാനസന്ധ്യ.
അഞ്ചിന് 7.30ന് തിരുവാതിര, നൃത്തനൃത്യങ്ങള്‍. ആറിന് വൈകിട്ട് 7.30ന് സംഗീതസദസ്. ഏഴിന് 10ന് ഗാര്‍ഹിക കാര്‍ഷിക മേഖലകളില്‍ ഊര്‍ജ സംരക്ഷണം പഠനക്ലാസും ചിത്രപ്രദര്‍ശനവും, 1.30ന് ആനയൂട്ട്, 7.30ന് ഭക്തിഗാനമേള.
എട്ടിന് വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, സേവ, ഒന്‍പതിന് നൃത്തനാടകം, 12ന് പള്ളിവേട്ട, 12.30ന് പള്ളിനായാട്ട്. ഒന്‍പതിന് 12.30ന് പ്രസാദമൂട്ട്, 5.30ന് ആറാട്ട് പുറപ്പാട്, ആറിന് ആറാട്ട്, 8.30ന് ആറാട്ട് എതിരേല്‍പ്പ്, 11.45ന് കൊടിയിറക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."