HOME
DETAILS

യാത്രാ വിമാനങ്ങൾ നിർത്തി വെച്ചതോടെ നഷ്ടം നികത്താൻ വഴികൾ തേടി വിമാന കമ്പനികൾ

  
backup
March 30 2020 | 11:03 AM

saudia-planned-to-use-travel-flight-for-cargo-service

       റിയാദ്: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സർവ്വീസുകൾ പൂർണ്ണമായും നിർത്തി വെച്ചതോടെ ബദൽ മാർഗ്ഗങ്ങൾക്കായി വിമാനങ്ങൾ ഉപയോഗിക്കുന്നു. സഊദി എയർ ലൈൻസ് വിമാനമാണ് ബദൽ മാര്ഗ്ഗവുമുമായി രംഗത്തെത്തിയത്. കമ്പനിക്ക് കീഴിലെ യാത്രാ വിമാനങ്ങൾ ചരക്ക് നീക്കത്തിനായും ഉപയോഗിക്കാനാണ് സഊദിയയുടെ തീരുമാനം. നിലവിൽ സഊദി എയർലൈൻസ് കമ്പനിയായ സഊദിയക്ക് കിഴിൽ യാത്രക്കായും ചരക്ക് നീക്കത്തിനായും വെവ്വേറെ രണ്ടു ഗ്രൂപ്പുകളാണ് ഉള്ളത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിനാവശ്യമായ ചരക്കുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിക്കാൻ പുതിയ തീരുമാനം ഏറെ സഹായകരമാകുമെന്നാണ് കരുതുന്നത്. നിലവിൽ സഊദിയിൽ അന്താരാഷ്ട്ര ആഭ്യന്തര വിമാന യാത്രക്ക് അനിശ്ചിതകാല വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
       യാത്രാ വിമാനങ്ങൾ കൂടി ലോജിസ്റ്റിക് സേവനത്തിലേക്ക് മാറ്റുന്നതോടെ വിവിധ രാജ്യങ്ങളിൽനിന്ന് സഊദിയിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം ദ്രുതഗതിയിലാവുന്നതോടൊപ്പം സർവീസുകൾ നിർത്തിവെച്ചതിനാലുള്ള സാമ്പത്തിക നഷ്ടം കുറക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. സഊദി എയർലൈൻസ് എയർ ട്രാൻസ്‌പോർട്ട് വിഭാഗം സി.ഇ.ഒ ക്യാപ്റ്റൻ ഇബ്രാഹീം ബിൻ സൽമാൻ അൽകശിയും കാർഗോ വിഭാഗം സി.ഇ.ഒ ഉമർ ബിൻ തലാൽ ഹരീരിയും ഇക്കാര്യം അഭിപ്രായപ്പെട്ടു. ഇതോടൊപ്പം രാജ്യത്തെ അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്താനുമാകും. നിലവിൽ ഏതാനും രാജ്യങ്ങളുമായി ചരക്ക് വിമാന സർവീസുണ്ടെങ്കിലും യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളുമായി കൂടുതൽ സർവീസുകൾ തുടങ്ങാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
          നിലവിൽ യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആഫ്രിക്കൻ മാർക്കറ്റുകളുമായി ബന്ധപ്പെട്ട് സഊദി കാർഗോ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഫ്രാങ്ക്ഫർട്ട്, ലീജ്, ആംസ്റ്റർഡാം, ന്യൂയോർക്ക്, ഹോങ്കോംഗ്, ഡാക്ക, നൈറോബി, അഡിസ് അബാബ എന്നിവിടങ്ങളിൽ സഊദി എയർലൈൻസ് കാർഗോ വിമാനങ്ങൾക്ക് സ്റേഷനുകളുണ്ട്. ഇവ ഇപ്പോഴും കൃത്യസമയത്ത് സർവീസ് നടത്തുന്നതായും അധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago