HOME
DETAILS

കൊവിഡ്-19: സഊദിയിൽ 154 വൈറസ് കൂടി സ്ഥിരീകരിച്ചു, വൈറസ് ബാധിതർ 1453 ,115 പേര്‍ മോചിതർ

  
backup
March 30 2020 | 13:03 PM

saudi-corona-case-today-154

     റിയാദ്: സഊദിയിൽ കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം 1453 ഉയർന്നു. ഇന്ന് പുതുതായി 154 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെയാണിത്. സഊദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍‌ 138 പേര്‍ക്ക് രോഗം ബാധിച്ചത് സാമൂഹ്യ സമ്പര്‍ക്കത്തിലുടെയാണ്. ബാക്കിയുള്ളവര്‍ നേരത്തെ വിദേശത്ത് നിന്ന് ഐസൊലേഷനില്‍ കഴിയുന്നവരാണ്. ഇന്ന് മാത്രം 49 പേര്‍ രോഗമുക്തി നേടിയതോടെ അസുഖ മോചിതരുടെ എണ്ണം 115 ആയി. വൈറസ് ബാധിതരിൽ ഭൂരിഭാഗം പേരും നല്ല ആരോഗ്യവസ്ഥയിലാണെന്നും തിരിച്ചു വരാനാകുമെന്നും ശുഭ പ്രതീക്ഷയിലാണെന്നും മന്ത്രാലയം പറഞ്ഞു.
     വിദേശത്ത് നിന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ തിരിച്ചെത്തി നേരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്ന ആയിരത്തോളം പേര്‍ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. 14 ദിവസത്തെ സമയപരിധിക്കകത്ത് ഇവര്‍‌ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയാണ് മടക്കി അയക്കുന്നത്. നാളെ മുതല്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും മാറ്റും.
      അതിനിടെ, സഊദിയിൽ സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും സൗജന്യ ചികിത്സ നൽകാൻ ഉത്തരവിട്ടു. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് നിയമലംഘകരായി കഴിയുന്ന വിദേശികൾക്കുൾപ്പെടെ കൊവിഡ്-19 ചികിത്സ ലഭ്യമാക്കണമെന്നാണ് ഉത്തരവ്. നിയമലംഘകരായ പ്രവാസികൾ ചികിത്സക്കെത്തുമ്പോൾ നിയമപരായ പ്രതിസന്ധികൾ പരിഗണിക്കാതെ തന്നെ ചികിത്സ നൽകാനാണ് നിർദേശം. രാജ്യത്ത് ഇഖാമയുടെ കാലാവധി കഴിഞ്ഞും ഹുറൂബിലായും കഴിയുന്ന നിരവധി വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് രാജാവിന്റെ ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  40 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago