കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തില്‍ വീഴ്ച്ച പാടില്ല : ഒമാന്‍ ശൂറാകൗണ്‍സില്‍
മസ്‌കറ്റ് :കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഒഴികെഎല്ലാ സ്ഥാപനങ്ങളും മാര്‍ച്ച് 23 വൈകുന്നേരം മുതല്‍ അടഞ്ഞുകിടക്കുകയാണ്.കമ്പനികളും സ്ഥാപനങ്ങളും പ്രതിസന്ധിയിലായ സംയമാണെങ്കില്‍ പോലും സ്വകാര്യമേഘലയിലെ കമ്പനികള്‍ ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറക്കുകയോ നല്‍കാതിരിക്കുകയോ ചെയ്യരുതെന്ന് ഒമാന്‍ ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്വാറന്റീന്‍ സമയത്ത് ചില കമ്പനികള്‍ ശമ്പളം കുറച്ചതായി പരാതി ഉയര്‍ന്നിരുന്നു, ഇതിന്റ അടിസ്ഥാനത്തില്‍ ആണ് ശൂറ കൗണ്‍സിലിന്റെ നിര്‍ദ്ദേശം.
കോവിഡ് വ്യാപനത്താല്‍ ബിസിനസ്സ് കുറഞ്ഞതിനെ തുടര്‍ന്ന് ശമ്പളം കുറക്കാനുള്ള
സ്വകാര്യ മേഘല കമ്പനികളുടെ തീരുമാനത്തില്‍ നിന്ന് പിന്‍ വലിയണമെന്ന് മാന്‍പവര്‍ മന്ത്രാലയവും ആവശ്യപ്പെട്ടു.രാജ്യത്തെ ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നും അറിയിപ്പില്‍ പറയുന്നു.കമ്പനികള്‍ മന്ത്രാലയത്തിന്റെ തീരുമാനത്തോട് അനുകൂലമായാണ് പ്രതികരിച്ചത്.
അതേ സമയം കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് ക്രമാധീതമായി വര്‍ദ്ദിക്കുകയാണ്. ഇന്നലെ 15 ഉം ഇന്ന് 12 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 179 ആയി.കഴിഞ്ഞ ആഴ്ച്ചയാണ് രോഗികളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടായത്. 29 പേര്‍ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനം തടയുയുന്നതിന്റെയും പ്രതിരോധിക്കുന്നതിന്റെയും ഭാഗമായി
റോയല്‍ ആര്‍മി ഓഫ് ഒമാന്റെ നേതൃത്വത്തില്‍ രാജ്യത്തെ പ്രധാന റോഡുകകളും, പൊതുസ്ഥലങ്ങളും, പാര്‍ക്കിങ്ങ് ഏരിയകളും അണുവിമുക്തമാക്കുന്ന നടപടികള്‍ തുടങ്ങി.രാത്രി ഏഴിന് തുടങ്ങുന്ന അണു നശീകരണം രാവിലെ ഏഴ് മണി വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."