ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ആശയക്കുഴപ്പത്തില്‍
മഞ്ചേരി: പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറക്കാറായിട്ടും ജില്ലയിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തില്‍ അനിശ്ചിതത്വം തുടരുന്നു. രണ്ടു വര്‍ഷമായി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്ഥലംമാറ്റം നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം സ്ഥലംമാറ്റത്തിനുള്ള കരട് ലിസ്റ്റ് പുറത്തിറക്കിയെങ്കിലും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായ നിരവധി അപാകതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതിനാല്‍ കോടതി ഇടപെട്ടു റദ്ദാക്കുകയായിരുന്നു.
മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ മധ്യവേനലവധിക്കു മുന്‍പായി അപേക്ഷ സ്വീകരിച്ച് അവധിക്കാലത്തുതന്നെ സ്ഥലംമാറ്റത്തിനുള്ള കരട് ലിസ്റ്റും തുടര്‍ന്നു പരാതി പരിഹരിച്ചുള്ള സ്ഥലംമാറ്റ ലിസ്റ്റും പ്രസിദ്ധീകരിക്കാനാണ് നീക്കമുണ്ടായിരുന്നത്. അതു പ്രകാരം സ്‌കൂള്‍ അടക്കുന്നതിനു മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ സംവിധാനമായതിനാല്‍ ഉടനടി സ്ഥലംമാറ്റ ലിസ്റ്റ് തയാറാക്കാമെന്നിരിക്കെ രണ്ടു മാസത്തെ മധ്യവേനലവധി കഴിഞ്ഞിട്ടും കരട് ലിസ്റ്റ് പോലും പുറത്തിറക്കിയിട്ടില്ല.
വര്‍ഷങ്ങളായി സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റം പ്രതീക്ഷിച്ചിരിക്കുന്ന അധ്യാപകര്‍ ഇതു വൈകുന്നതില്‍ ആശങ്കാകുലരാണ്. ജില്ലയില്‍ ജോലി ചെയ്യുന്ന ഇതര ജില്ലകളില്‍നിന്നുള്ള ഔട്ടേറെ പേര്‍ ഇത്തരത്തിലുണ്ട്. ക്ലാസുകള്‍ തുടങ്ങിയ ശേഷമുണ്ടാകുന്ന സ്ഥലംമാറ്റം ഏറെ പ്രയാസകരമാകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."