HOME
DETAILS

കോടതിവിധികള്‍ ആശ്വാസം; 2,000 തടവുകാര്‍കൂടി പുറത്തേക്ക്

  
backup
March 30 2020 | 23:03 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-2000-%e0%b4%a4

 


തിരുവനന്തപുരം: കൊവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും ഇടപെടലുകളോടെ സംസ്ഥാനത്തെ ജയിലുകള്‍ കൂട്ടത്തോടെ തുറക്കുന്നു. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റാരോപിതരായ 1400 പേര്‍ ജയില്‍മോചിതരാകും. ഇവരില്‍ രാഷ്ട്രീയത്തടവുകാരും ഉള്‍പ്പെടും.
ജയിലുകളിലെ തിരക്ക് ഒഴിവാക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 599 പേര്‍ക്ക് കൂടി 60 ദിവസത്തേക്ക് പരോള്‍ അനുവദിച്ചു. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 14 വരെ കേരളത്തിലെ വിവിധ ജയിലുകളില്‍ നിന്നും പരോളില്‍ പോയിട്ടുള്ള 122 പേരുടെ പരോള്‍ ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിറങ്ങിയിരുന്നു.
നിലവില്‍ പരോളിന് അര്‍ഹരായവരുടെ പട്ടികയിലുള്ള 932 പേരില്‍ 599 പേര്‍ക്കാണ് പരോള്‍ പുതിയതായി ലഭിച്ചിരിക്കുന്നത്. 14 വനിതകള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ അടിയന്തിരമായി പരോള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ഉന്നതതല സമിതിയോഗം ചേര്‍ന്ന് തീരുമാനമെടുക്കും. സംസ്ഥാനത്തെ ജയിലുകളിലായി 8128 തടവുകാരാണുള്ളത്. ഇതില്‍ 4847 പേര്‍ റിമാന്‍ഡ് തടവുകാരാണ്. ബാക്കിയുള്ളവര്‍ ശിക്ഷ അനുഭവിക്കുന്നവരാണ്. ഇവരില്‍ പരോളിന് അപേക്ഷിച്ചിട്ടുള്ളവരുടെ കാര്യത്തിലും ഉന്നതസമിതിയാണ് തീരുമാനം എടുക്കുന്നത്.
പുതിയതായി പരോള്‍ നല്‍കുന്നതിന് ജയില്‍ സൂപ്രണ്ടിന്റെയും ലോക്കല്‍ പൊലിസിന്റെയും അനുകൂലമായ റിപ്പോര്‍ട്ട് വേണം. പരോള്‍ അനുവദിച്ചവരെയും ഹൈക്കോടതി ജാമ്യം നല്‍കിയവരുടെയും ബന്ധുക്കളെ വിളിച്ച് അറിയിച്ച ശേഷം അവര്‍ വാഹനവുമായി വന്നു കൂട്ടികൊണ്ടുപോകുന്നതിനാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് സാഹചര്യം ഇല്ലാത്തവര്‍ക്ക് മാത്രം ജയില്‍ വകുപ്പ് യാത്രക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ജയില്‍ ഡി.ഐ.ജി സന്തോഷ് സുപ്രഭാതത്തോട് പറഞ്ഞു. കോടതികള്‍ മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധനകള്‍ പാലിച്ചുള്ളവര്‍ക്ക് മാത്രമാണ് ജയില്‍മോചനം ലഭ്യമാക്കുന്നത്. കൊവിഡ് വ്യാപകമായ പശ്ചാത്തലത്തിലാണ് ഇത്രയും പേരെ ഒരേ സമയം ജയിലിന് പുറത്തേക്ക് വിടുന്നത്. ജയിലുകളില്‍ തിങ്ങിപാര്‍ക്കുന്ന തടവുകാരുടെ പരോള്‍ സംബന്ധിച്ച് മാര്‍ച്ച് 27 ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്നവര്‍ക്ക് ജയില്‍മോചനം നല്‍കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. ജയിലുകളില്‍ തടവുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് സുപ്രിംകോടതിയും ഹൈക്കോടതിയും ഇടപ്പെടല്‍ നടത്തിയത്. സുപ്രിം കോടതി എല്ലാ സംസ്ഥാനങ്ങളോടും ക്രമീകരണങ്ങളും സ്ഥിതിവിവര കണക്കുകളും ആവശ്യപ്പെട്ടിരുന്നു.
എല്ലാ സംസ്ഥാനങ്ങളും ജയില്‍ തടവുകാരുടെ കാര്യത്തില്‍ തീരുമാനം എടുത്ത് കോടതികളെ അറിയിക്കുകയാണ്. കാവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ജയിലുകളിലും ഒരു ഐസൊലേറ്റഡ് വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ജയിലുകളിലും മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.കൂടുതല്‍ പ്രതിരോധ ക്രമീകരണങ്ങളും ജയിലുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നല്ല നടപ്പുകാരായ തടവുകാര്‍ക്കാണ് അവധികള്‍ അനുവദിക്കുന്നത്. സാധാരണ അവധിക്ക് പുറമേ അടിയന്തിരാവധി, ഗാര്‍ഹിക അവധി, തുടങ്ങിയവയും തടവുകാര്‍ക്ക് ലഭ്യമാണ്. 2020ല്‍ ഇതുവരെ 686 പേര്‍ക്കാണ് പരോള്‍ നല്‍കിയിട്ടുള്ളത്. 2019 ല്‍ 1132 പേര്‍ക്കും 2018 ല്‍ 1101 പേര്‍ക്കും പരോള്‍ അനുവദിച്ചിരുന്നു. ഒരു വര്‍ഷവും അതില്‍ കുടുതലും ശിക്ഷിക്കപ്പെട്ടവരില്‍ നല്ലനടപ്പുകാരായവര്‍ക്ക് ശിക്ഷയുടെ മൂന്നില്‍ ഒന്ന് ഭാഗമോ രണ്ടുവര്‍ഷമോ ഏതാണോ കുറവ് അത്രയും അനുഭവിച്ചിട്ടുണ്ടെങ്കില്‍ പൊലിസ്, ജയില്‍ സുപ്രണ്ട് റിപ്പോര്‍ട്ട് പ്രകാരം പരോള്‍ അനവദിക്കുന്നതാണ് സാധാരണ രീതി. കൂടാതെ അടുത്ത ബന്ധുക്കളുടെ മരണമോ അത്യാസന്നരോഗാവസ്ഥയിലും മക്കളുടെ വിവാഹത്തിനുമാണ് അടിയന്തിരാവധി നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  28 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago