'പൊന്നാര്യന്‍ കൊയ്യും പൊന്നാനി' പദ്ധതിക്കെതിരേ എതിര്‍പ്പ് ശക്തമാകുന്നു
പൊന്നാനി: നഗരസഭയില്‍ ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ 'പൊന്നാര്യന്‍ കൊയ്യും പൊന്നാനി' പദ്ധതിക്കെതിരേ വ്യാപക എതിര്‍പ്പുയരുന്നു. ഈ പദ്ധതി ചില വ്യക്തികള്‍ക്കു നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രമാണെന്നും പദ്ധതി നടത്തിപ്പ് പൂര്‍ണമായി നഗരസഭയുടെ കീഴിലാക്കണമെന്നുമാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്.
പ്രതിപക്ഷം നഗരസഭാ ഭരണസമിതിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണയും നഗരസഭാ ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്ന 'പൊന്നാര്യന്‍ കൊയ്യും പൊന്നാനി' പദ്ധതി കൂടുതല്‍ സുതാര്യമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ട്. പ്രതീക്ഷയോടെ തുടക്കമിട്ട പദ്ധതി ഇതുവരെ എന്തുനേട്ടമുണ്ടാക്കി എന്ന കാര്യത്തില്‍ ഭരണസമിതി കൃത്യമായ ഉത്തരം നല്‍കുന്നുമില്ല. വ്യക്തതയില്ലാതെ നീങ്ങുന്ന പദ്ധതിക്കായി ഇത്തവണയും തുക വകയിരുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നു നഗരസഭാധ്യക്ഷന്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് എം.പി നിസാര്‍ ആവശ്യപ്പെട്ടു.
ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ജലശുദ്ധീകരണശാല, അഴുക്കുചാല്‍ പദ്ധതി എന്നിവ നഗരസഭാ ഭരണകൂടം അട്ടിമറിച്ചിരിക്കുകയാണ്. പൊന്നാനി ഏറെ കാത്തിരിക്കുന്ന പദ്ധതിക്കായി ബജറ്റില്‍ ചില്ലിക്കാശുപോലും നീക്കിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്നും ആരോപണമുണ്ട് .
അവശതയനുഭവിക്കുന്ന പൊതുവിഭാഗത്തിന് ആശ്വാസ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. യുവാക്കള്‍ക്ക് സ്വയം തൊഴിലിനോ ഉപരിപഠനത്തിനോ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ തയാറാക്കുന്നതിലും ഭരണസമിതി പരാജയപ്പെട്ടെന്നു പ്രതിപക്ഷം ആരോപിച്ചു. അതേസമയം പദ്ധതി വിജയമാണെന്നാണ് നഗരസഭാ ചെയര്‍മാന്റെ വിശദീകരണം. 2016 ഫെബ്രുവരിയാണ് പദ്ധതിക്ക് തുടക്കമായത്.
പൊന്നാര്യന്‍ എന്ന പേരില്‍ ഒരു പാടശേഖര സമിതി രജിസ്റ്റര്‍ ചെയ്ത് 37 .5 ഏക്കറില്‍ നെല്‍കൃഷി തുടങ്ങിയിരുന്നു. പിന്നിടിത് 50 ഏക്കറിലേക്ക് വ്യാപിപ്പിക്കുകയാണ് ഉണ്ടായതെന്ന് നഗരസഭാ ചെയര്‍മാന്‍ പറയുന്നു.
കൃഷി വകുപ്പ് മുഖേന വിവിധ പദ്ധതികളിലായി ഒന്നേകാല്‍ ലക്ഷം രൂപയും ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നാല്‍പ്പത്തിരണ്ടായിരം രൂപയും അനുവദിക്കപ്പെട്ടിരുന്നു. ആകെ നീക്കിവെച്ച അഞ്ചര ലക്ഷം രൂപയില്‍ നാലേമുക്കാല്‍ ലക്ഷവും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഭരണ സമിതി നല്‍കുന്ന വിശദീകരണം. ഈ സാൗചര്യത്തില്‍ പദ്ധതിക്കെതിരേ ചിലര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ അസ്ഥാനത്താണെന്നാണ് ചെയര്‍മാന്റെ വാദം .
പദ്ധതി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നാടന്‍ നെല്‍വിത്തുകള്‍ കൂടുതല്‍ ഉല്‍പ്പാദിക്കാനും വിതരണം ചെയ്യാനും പട്ടാമ്പി കാര്‍ഷിക ഗവേഷക കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."