തീവ്രവാദത്തിനെതിരേ യു.എസില്‍ മുസ്ലിം റാലി
വാഷിംങ്ടണ്‍: മതഭ്രാന്തിനും തീവ്രവാദത്തിനുമെതിരേ റാലിയുമായി അമേരിക്കയിലെ ഒരു സംഘം മുസ്ലിംകള്. ജൂലൈ 23ന് വാഷിംങ്ടണ്‍ ഡി.സിയില്‍ നടക്കുന്ന റാലിയില്‍ ആയിരത്തില്‍പ്പരം പേര് രാജ്യത്തെ തോക്കുഭീകരതക്കെതിരേയും ശബ്ദമുയര്‍ത്തും.
രാജ്യത്ത് മുസ്ലിം വിരുദ്ധത സജീവമായതിനു പിന്നാലെയാണ് മുസ്ലിം സംഘടനകള്‍ റാലി നടത്താന്‍ തീരുമാനിച്ചത്. ഡി.സിയിലെ നാഷനല്‍ മാളില്‍ വച്ച് തീവ്രവാദത്തിനും ഐ.എസിനുമെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു.
പ്രാദേശികമായ മൂന്നുവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഇരുപതില്‍പ്പരം സംഘടനകളോടൊപ്പം ബുദ്ധ, ഹൈന്ദവ, സിഖ്, ഭായി സമൂഹങ്ങളും തീവ്രവാദവിരുദ്ധ റാലിക്ക് പിന്തുണ നല്‍കും. അമേരിക്കയില്‍ മുസ്ലിം വിരുദ്ധ വികാരം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് റാലിയെന്ന ആശയവുമായി സംഘാടകര്‍ രംഗത്തെത്തിയിരിക്കുന്നത്.
മാത്രമല്ല, വിദേശികളായ മുസ്ലിംകള്ക്ക് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയും ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."