HOME
DETAILS
MAL
പെരുമ്പാവൂര്‍ കോളനിയില്‍ ആസൂത്രിത കലാപ ശ്രമം
backup
March 31 2020 | 00:03 AM
പെരുമ്പാവൂര്‍: മൂവായിരത്തോളം അതിഥി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂര്‍ ഭായ് കോളനിയില്‍ നാട്ടിലേക്ക് പോകാന്‍ വേണ്ടി ആസൂത്രിത കലാപ ശ്രമം.
ജില്ലാ ഭരണകൂടം നല്‍കിയ ഭക്ഷണം പര്യാപ്തമല്ലെന്നു പറഞ്ഞാണ് തങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ പാലക്കാട്ടുതാഴം ഭായികോളനിയില്‍ തിങ്ങിപ്പാര്‍ക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് റൂറല്‍ എസ്.പി, ഡെപ്യൂട്ടി കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവിടെയെത്തി ഇതിനുളള സാഹചര്യങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഈ ഭക്ഷണം തങ്ങള്‍ക്ക് തികയുന്നില്ലെന്നും ലഭിക്കുന്ന ഭക്ഷണം നിലവാരമില്ലാത്തതുമാണെന്നും അതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ഇന്നലെ ഉച്ചതിരിഞ്ഞ് ലഭിച്ച ഭക്ഷണവുമായി പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പിയും തുടര്‍ന്ന് ജില്ലാ കലക്ടറും സ്ഥലത്തെത്തി ഇവരോട് സംസാരിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ കോളനിയിലെത്തി ഉദ്യോഗസ്ഥരും ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിനിധികളുമായി സംസാരിച്ച് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.
നാട്ടിലേക്ക് മടങ്ങുന്ന കാര്യം ഇപ്പോള്‍ നടക്കില്ലെന്നും എന്നാല്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ എല്ലാവിധ സാഹചര്യങ്ങളും അടിയന്തിരമായി നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. തലേ ദിവസം ഒരു മണിക്കൂറില്‍ 2000 ചപ്പാത്തി ഉണ്ടാക്കുന്ന മിഷന്‍ ഇവിടെ എത്തിച്ച് ഷെഡ് കെട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യന്‍, കേരളാ ശൈലിയില്‍ ഭക്ഷണവും ഉണ്ടാക്കി നല്‍കി. ഇത് ഇനിയും ആവശ്യാനുസരണം പാചകം ചെയ്ത് നല്‍കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. എന്നിട്ടും ആസൂത്രിത കലാപമുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും നിയമനടപടികളെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഉച്ചയോടെ നൂറോളം പേര്‍ താമസസ്ഥലത്തിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവര്‍ക്ക് ലഭിക്കുന്ന ഭക്ഷണം തികയുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ സാഹചര്യങ്ങള്‍ ഒരുക്കണം എന്ന് ആവശ്യപ്പെട്ടതോടെ റൂറല്‍ എസ് പിയും ജില്ലാ കലക്ടറും എത്തി ഇവരെ താമസിക്കുന്ന മുറികളിലേക്ക് മടക്കി അയച്ചു. തുടര്‍ന്ന് അവരുടെ ഭാഷയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്നാണ് മന്ത്രിയെത്തി പ്രശ്‌നത്തില്‍ ഇടപെട്ടാണ് പരിഹാരം കണ്ടത്. വന്‍ പൊലീസ് സന്നാഹവും നാട്ടുകാരും തടിച്ചു കൂടിയ ഈ പ്രദേശത്ത് ഇനി മുതല്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പരിഹരിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കി പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയതിന് പിന്നില്‍ ആരാണെന്ന് അന്വേഷണം നടത്താനും പൊലിസ് തീരുമാനിച്ചുവെന്ന് എം.എല്‍.എ എല്‍ദോസ് കുന്നപ്പിളളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."