പെരിന്തല്‍മണ്ണ സബ് ജയിലില്‍ കുടിവെള്ള ക്ഷാമം ടാങ്കര്‍ വഴിയുള്ള വെള്ളവും കിട്ടാക്കനി
പെരിന്തല്‍മണ്ണ: വേനല്‍ രൂക്ഷമായതോടെ പെരിന്തല്‍മണ്ണ സബ് ജയിലിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. ജയിലിന്റെ ഭാഗമായി രണ്ട് കിണറുകളുണ്ടെങ്കിലും രണ്ട് കിണറിലും വെള്ളം വറ്റിയ നിലയിലാണ്. കുടിവെള്ളത്തിനായി ഏക് ആശ്രയമുള്ള വാട്ടര്‍ അതോറിറ്റിയുടെ വെള്ളവും കുറഞ്ഞതോടെ വെള്ളത്തിനായി പാട് പെടുകയാണ് ജയില്‍ അധികാരികള്‍. വിവിധ കേസുകളിലായി റിമാന്റിലാവുന്ന നാല്‍പതോളം തടവുകാരാണ് ശരാശരി ഒരു ദിവസം ജയിലില്‍ ഉണ്ടാകാറുള്ളത്. ഇവര്‍ക്ക് വേണ്ട കുളിയും ഭക്ഷണം പാകം ചെയ്യാനും മറ്റു സൗകര്യങ്ങള്‍ക്കും വെള്ളത്തിനായി ഇപ്പോള്‍ ആശ്രയിക്കുന്നത് ടാങ്കര്‍ ലോറിയെയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പുഴയില്‍ നിന്നും മറ്റും വെള്ളം പമ്പ് ചെയ്യുന്നത് നാട്ടുകാര്‍ തടയല്‍ തുടങ്ങിയതോടെ ദിനേന എത്തുന്ന ടാങ്കര്‍ ലോറി ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസത്തിലൊരിക്കലായി കുറഞ്ഞു. വെള്ളത്തിന്റെ ലഭ്യതയും വൈദ്യുതിയുടെ ഒളിച്ച് കളിയും പലപ്പോഴും വെള്ളം ലഭിക്കാതിരിക്കാന്‍ കാരണണാകുകയും ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ജയിലിലെ തടവുകാരെ മഞ്ചേരിയിലേക്ക് അറ്റകുറ്റപണിക്ക് മാറ്റി പാര്‍പ്പിച്ചതിനാല്‍ വെള്ളത്തിന്റെ പ്രശ്‌നം കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഇട മഴ ലഭിക്കാത്തതും കിണറിലെ വെള്ളം താഴ്ന്നതും വെള്ള ക്ഷാമം ദുരിതത്തിലാക്കി. കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി അധികൃതര്‍ കുഴല്‍ കിണര്‍ കുഴിക്കാനുള്ള ശ്രമത്തിലാണ്. തഹസില്‍ദാര്‍ താമസിക്കുന്ന കോര്‍ട്ടേഴ്‌സിന് സമീപം കുഴല്‍കിണര്‍ അടിച്ച് മുന്നോട്ട് പോകാനാണ് അധികൃതരുടെ ശ്രമം ഇതില്‍ വെള്ളം കാണുമെന്നാണ് പ്രതീക്ഷയെന്നും സര്‍വ്വേയില്‍ വെള്ളം കാണുന്നതായി തെളിഞ്ഞെന്നും ജീവനക്കാര്‍ പറയുന്നു. ഇതിലൂടെ ജയിലിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷയിലാണ് ജയില്‍ അധികാരികള്‍. അതേ സമയം കാഞ്ഞിരപ്പുഴ ഡാം തുറന്ന് വിട്ടതിനാല്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ടാങ്കറില്‍ വെള്ളം വരാന്‍ സാധ്യതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."