ഏഴിന് മുഖ്യമന്ത്രിയെത്തും; പ്രചാരണം രണ്ടിടങ്ങളില്‍ വിദ്യാഭ്യാസ മന്ത്രി പ്രചാരണത്തിനില്ല
മലപ്പുറം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മുഖ്യമന്ത്രിയും പരിവാരങ്ങളും ജില്ലയിലെത്തും. നാളെ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കേണ്ട ഏപ്രില്‍ പത്തുവരെയുള്ള ദിവസങ്ങളിലാണ് ഇടതുമുന്നണിയിലെ മന്ത്രിമാരും പാര്‍ട്ടി നേതാക്കളും പ്രചാരണത്തിനെത്തുന്നത്. ഏപ്രില്‍ ഏഴിനു ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് രണ്ടിടത്തു മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക. മന്ത്രമാരായ ഡോ. തോമസ് ഐസക്, കെ.ടി ജലീല്‍, എം.എം മണി, എ.കെ ബാലല്‍, കടന്നപ്പള്ളി രാമചന്ദ്രന്, ഷൈലജ ടീച്ചര്‍, എ.സി മൊയ്തീന് എന്നിവരാണ് ജില്ലയില്‍ പ്രചാരണത്തിനെത്തുന്ന സംസ്ഥാന മന്ത്രിമാര്‍. സംസ്ഥാനത്തിനു പുറത്തുള്ള ഇടതുമുന്നണിയിലെ ദേശീയ നേതാക്കളൊന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നില്ല.
എസ്.എസ്.എല്‍.സി ചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ടു വിവാദത്തിലായ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."