ചങ്ങരോത്ത് പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക മേഖലയ്ക്കും ക്ഷേമ പദ്ധതികള്‍ക്കും മുന്‍ഗണന
പേരാമ്പ്ര: കാര്‍ഷിക മേഖലയ്ക്ക് മികച്ച പരിഗണന നല്‍കി തരിശുരഹിത പഞ്ചായത്തെന്ന ലക്ഷ്യത്തിനായി ചങ്ങരോത്ത് പഞ്ചായത്തിന്റെ ബജറ്റ്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ദാരിദ്യ നിര്‍മാര്‍ജ്ജനത്തിനും മറ്റു ക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എന്‍.പി വിജയന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് കെ.കെ.ആയിഷ അധ്യക്ഷയായി. 19,9025000 രൂപവരവും 19,9091733 രൂപ ചിലവും പ്രാരംഭ ബാക്കി 13,5861 29 രൂപയും, ഉള്‍പ്പെടെ 13519396 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ചെലവിനത്തില്‍ ജീവനക്കാരുടെ ശമ്പളത്തിനായി 60 ലക്ഷം രൂപ, ദിവസവേതനം 8 ലക്ഷം, ജനപ്രതിനിധികളുടെ ഓണറേറിയം, സിറ്റിങ് ഫീസ്, യാത്രാബത്ത ഇനത്തില്‍ 22.85 ലക്ഷം രൂപയും ഓഫിസ് ചെലവുകള്‍ക്കും ഭരണ ചെലവുകള്‍ക്കുമായി 12. 98 ലക്ഷം രൂപയും അനുവദിച്ചു. തെരുവ് വിളക്ക്, വൈദ്യുതി ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് തുടങ്ങി നടത്തിപ്പു ചിലവുകള്‍ക്ക് 25.25 ലക്ഷം രൂപയും അനിവാര്യ ചെലവിനത്തില്‍ 1.48 കോടിയും പ്രതീക്ഷിക്കുന്നു. കുടിവെള്ളത്തിന് 17. 81 ലക്ഷവും ഇ.എം.എസ് ഭവനപദ്ധതി തിരിച്ചടവിന് 12.69 ലക്ഷവും അങ്കണവാടി പോഷകാഹാരത്തിന് 30 ലക്ഷവും തൊഴിലുറപ്പ് പദ്ധതിക്ക് 7 കോടി രൂപയും ഉള്‍പ്പെടെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ്.ഇ.ടി സരീഷ്, വി.കെ സുമതി, പി.സി. കുഞ്ഞിക്കണ്ണന്‍, മൂസ കോത്തമ്പ്ര, കെ.പി ജയേഷ്, നിധീഷ് എന്‍.എസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."