രാജ്യസഭാ എം.പി സ്ഥാനം മുസ്‌ലിം സ്ഥാനാര്‍ഥികളെ പരിഗണിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: സംസ്ഥാനത്തെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ മുസ്‌ലിം സമുദായത്തിന് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കോണ്‍ഗ്രസിലെ പി.ജെ കുര്യന്‍, കേരള കോണ്‍ഗ്രസിലെ ജോയി എബ്രഹാം, സി.പി.എമ്മിലെ സി.പി നാരായണന്‍ എന്നിവരുടെ കാലാവധിയാണ് കഴിയുന്നത്. ഇവര്‍ക്കുപകരം രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ കോണ്‍ഗ്രസും സി.പി.എമ്മും മുസ്‌ലിം സമുദായത്തിന് പ്രാതിനിധ്യം നല്‍കണമെന്നാണ് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെടുന്നത്.
തലേക്കുന്നില്‍ ബഷീറിനുശേഷം കോണ്‍ഗ്രസ് ഒരാളെ പോലും രാജ്യസഭയിലേക്കു പരിഗണിച്ചിട്ടില്ലെന്നും സാമുദായിക പ്രാതിനിധ്യം കോണ്‍ഗ്രസ് മുസ്‌ലിം സമുദായത്തിന് നല്‍കിയിട്ടില്ലെന്നും സംഘടനകള്‍ പറയുന്നു. ജാതി ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുമ്പോഴും ഇടതുപക്ഷവും കേരളത്തില്‍ മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുസൃതമായ പ്രാതിനിധ്യംപോലും നല്‍കിയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ഒഴിവ് വരുന്ന രണ്ടുസീറ്റിലും ഇടതുപക്ഷം വിജയിക്കാനാണ് സാധ്യത. ഇതില്‍ ഒന്ന് സി.പി.ഐക്കും സി.പി നാരായണന് ഒരവസരവും കൂടി നല്‍കാനും സാധ്യതയുണ്ട്.
അതേസമയം, കെ.എം മാണിയെ യു.ഡി.എഫിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിന്റെ ഭാഗമായി വരുന്ന തെരഞ്ഞെടുപ്പില്‍ കോട്ടയം, വയനാട് ലോകസഭാ സീറ്റുകള്‍ പരസ്പരം വച്ചുമാറുന്നതായുള്ള വാര്‍ത്തകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസിനു സുരക്ഷിതമായ വയനാട് മണ്ഡലം കേരള കോണ്‍ഗ്രസിനു നല്‍കിയാല്‍ മലബാറില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥി ജയിച്ചുവരുന്ന ഏക ലോക് സഭാ സീറ്റും ഇല്ലാതാവും. നിലവില്‍ എം.ഐ ഷാനവാസാണ് രണ്ടു തവണയായി ഇവിടെ ജയിച്ചുവരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വച്ചുമാറ്റത്തിനുള്ള ധാരണയുണ്ടാക്കിയതെന്നും വാര്‍ത്തകളുണ്ട്.
നിലവില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ മാത്രമാണ് ലീഗ് മത്സരിക്കുന്നത്. ശക്തി കേന്ദ്രമായ മലബാറില്‍ ലീഗിന് രണ്ടിലധികം സീറ്റുകള്‍ വേണമെന്ന ആവശ്യം നേരത്തെതന്നെ ശക്തമായിരുന്നു. വയനാട് മണ്ഡലം പലപ്പോഴും ലീഗ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഇത്തരമൊരു നീക്കം നടത്തിയതില്‍ മുസ്‌ലിം ലീഗിലെ അണികള്‍ക്കും അമര്‍ഷമുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ധാരണ ഉണ്ടായതായി അറിയില്ലെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ കുര്യന്‍ തനിക്ക് ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. അദ്ദേഹത്തിന് ഇനിയും അവസരം നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. പി.സി ചാക്കോ അടക്കം പലരും ഈ സീറ്റിനായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എം.എം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പേരുകളാണ് മുസ്്‌ലിം പ്രാതിനിധ്യം ആവശ്യപ്പെടുന്നവര്‍ മുന്നോട്ടുവയ്ക്കുന്നത്. വി.എം സുധീരനും ദലിത് വിഭാഗത്തില്‍ നിന്നുള്ള പന്തളം സുധാകരനും വേണ്ടി വാദിക്കുന്നവരുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ് സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."