HOME
DETAILS
MAL
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പൂച്ചകള്‍ കൊവിഡ് നിരീക്ഷണത്തില്‍
backup
March 31 2020 | 20:03 PM
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പൂച്ചകള്‍ കൊവിഡ് നിരീക്ഷണത്തില്‍. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചുറ്റിക്കറങ്ങിയ പൂച്ചയേയും രണ്ടു കുഞ്ഞുങ്ങളെയും ആശുപത്രിയിലെ മറ്റുരണ്ടു പൂച്ചകളെയുമാണ് വെറ്ററിനറി സര്ജന്മാരായ ഡോ. ഫാബിന് പൈലി, ഡോ. അശ്വിന് എന്നിവരുടെ നേതൃത്വത്തില്‍ പട്ടിപിടുത്തക്കാരുടെ സഹായത്തോടെ പിടി കൂടിയത്. കൊവിഡ് -19 പ്രതിരോധ വസ്ത്രങ്ങള്‍ ഉള്‍പ്പടെ ധരിച്ചാണ് ഇവര്‍ പൂച്ചകളെ വലയിട്ട് പിടിച്ചത്. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന് റോഡിനു സമീപത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ എ.ബി.സി കേന്ദ്രത്തിലേക്കു കൊണ്ടുപോയി.
ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ബാധിതരെ കിടത്തിയിരുന്ന ഐസൊലേഷന്‍ വാര്‍ഡിലാണ് പൂച്ച സൈ്വര വിഹാരം നടത്തിയിരുന്നത്. ഇത് സുപ്രഭാതം 'പൂച്ചയുടെ റൂട്ട് മാപ്പും വേണ്ടി വരുമോ' എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് പൂച്ച വാര്‍ഡില്‍ കയറുന്നത് നിയന്ത്രിച്ചെങ്കിലും രോഗികളുടെ ആശങ്ക അകന്നിരുന്നില്ല. സംഭവത്തെക്കുറിച്ച് വാര്‍ത്ത വന്നതോടെ ഇത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഇതോടെ പൂച്ചകളെ പിടികൂടി കൊവിഡ് നിരീക്ഷണത്തിലാക്കാന്‍ അധികൃതര്‍ തയാറാവുകയായിരുന്നു.
പിടയിലായി എ.ബി.സി കേന്ദ്രത്തില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന പൂച്ചകള്‍ക്ക് പാല് ഉള്‍പ്പടെയുള്ള മികച്ച ഭക്ഷണമാണ് നല്കി വരുന്നത്. കേന്ദ്രത്തിലെ ബംഗാള്‍ സ്വദേശികളാണ് പൂച്ചകള്‍ക്ക് പരിചരണം നല്‍കുന്നത്. മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."