HOME
DETAILS
MAL
മഹല്ല് കമ്മിറ്റികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക: സമസ്ത
backup
March 31 2020 | 20:03 PM
കോഴിക്കോട്: കൊറോണ വൈറസ് മഹാമാരിയുടെ ദുരന്തം കാരണം ലോക്ക്ഡൗണില്‍ കുടുങ്ങി പുറത്തിറങ്ങാന്‍ ആവാതെ പ്രയാസമനുഭവിക്കുന്നവരുടെ ദുരിതങ്ങള്‍ പരിഹരിക്കാനും പരസ്പരം സഹായിക്കാനും എല്ലാവരും തയാറാകണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
റിലീഫ് പ്രവര്‍ത്തനം ഏറ്റവും സജീവമാക്കേണ്ട അവസരമാണിത്. പുറത്തിറങ്ങാന്‍ കഴിയുന്നില്ല എന്നത് നമ്മുടെ സഹോദരങ്ങളുടെ വിഷമം അറിയാതിരിക്കാനുള്ള കാരണം ആയിക്കൂടാ. കുറഞ്ഞവേതനത്തിന് ജോലി ചെയ്യുന്ന മുദരിസുമാര്‍, ഖതീബുമാര്‍, ഇമാമുമാര്‍, മുഅല്ലിംകള്‍ തുടങ്ങിയവര്‍ ഈ ലോക്ക് ഡൗണ്‍ കാരണം ജോലി മുടങ്ങിയിരിക്കയാണ്. അവര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യുന്നതിന് നാം സംവിധാനം ഉണ്ടാക്കണം.
ഓരോ മഹല്ല് കമ്മിറ്റികളും മദ്‌റസാ മാനേജ്‌മെന്റുകളും അവരുടെ മഹല്ലിലുള്ളവരുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണം. ജോലി ഇല്ലാത്തതിനാല്‍ വരുമാനം നഷ്ടപ്പെട്ട് പ്രയാസമനുഭവിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ പരിസരത്തുണ്ട്. അവരും സഹായം ആവശ്യമുള്ളവരാണ് എന്ന് നാം തിരിച്ചറിയണം. ദുരിതകാലത്ത് സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കാനും നന്മകള്‍ വര്‍ധിപ്പിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കണം. ദോഷങ്ങളില്‍ നിന്ന് പരമാവധി അകന്ന് നില്‍ക്കുകയും സദഖകളും മറ്റ് സല്‍കര്‍മങ്ങള്‍ വര്‍ധിപ്പിക്കുകയും വേണം.
വിദേശ രാജ്യങ്ങളില്‍ പ്രവാസികള്‍ കടുത്ത ദുരിതമനുഭവിക്കുകയാണ്. നമ്മുടെ പ്രാര്‍ഥനകളില്‍ അവരെയും ഉള്‍പ്പെടുത്തണം.
ഖുര്‍ആന്‍ പാരായണം, ഹദ്ദാദ്, മറ്റ് ദിക്‌റുകള്‍, സ്വലാത്തുകള്‍ പരമാവധി വര്‍ധിപ്പിക്കണം. ഒഴിവ് സമയങ്ങള്‍ അലസരായി നഷ്ടപ്പെടുത്തരുതെന്നും ദീനീ പഠനത്തിനും മറ്റും ചെലവഴിക്കണമെന്നും നേതാക്കള്‍ ഓര്‍മപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."