ചെങ്ങളായി പഞ്ചായത്ത് ബജറ്റ് ആരോഗ്യ മേഖലക്കും വനിതാ ക്ഷേമത്തിനും ഊന്നല്‍
ശ്രീകണ്ഠപുരം: ആരോഗ്യ മേഖലക്കും വനിതാ ക്ഷേമത്തിനും ഊന്നല്‍ നല്‍കി ചെങ്ങളായി പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് വി ഭാസ്‌ക്കരന്‍ അവതരിപ്പിച്ചു. ബജറ്റില്‍ പഞ്ചായത്ത് ഓഫിസിനു ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി 28 ലക്ഷം രൂപ നീക്കിവച്ചു.
ശുചിത്വം, കുടിവെള്ളം, സമ്പുര്‍ണ തരിശു നിലം കൃഷിയോഗ്യമാക്കല്‍, ജൈവകൃഷി പ്രോത്സാഹനം, എന്നിവയ്ക്കും തുക വകയിരുത്തി. മുക്കാടം ഉള്‍പ്പെടെ 50 ഏക്കറോളം തരിശു നിലം കൃഷിയോഗ്യമാക്കാനും, അഗതികളെയും നിരാലംബരേയും ശ്രദ്ധിക്കാനും ശാരീരിക വൈകല്യമുള്ളവരെ സാമുഹ്യ സുരക്ഷിതത്തില്‍ കൊണ്ടുവരാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. പി.എച്ച്.സിയില്‍ കിടത്തിച്ചികിത്സ ആരംഭിക്കുക, ചുഴലിയിലെ ഗ്രാമീണ ഡിസ്‌പെന്‍സറിയെ പി.എച്ച്.സിയാക്കുക തുടങ്ങിയവയാണ് ആരോഗ്യ രംഗത്ത് മറ്റു പ്രഖ്യാപനങ്ങള്‍.
1854167779 രൂപ വരവും 17933100 രൂപ ചെലവും 608 1679 നീക്കിയിരിപ്പുമുള്ള ബജറ്റില്‍ ആരോഗ്യ മേഖലക്കായി 32 ലക്ഷം രൂപ നീക്കിവച്ചു. കലാരംഗത്തേക്കുള്ള പ്രവര്‍ത്തനത്തിന് 15 ലക്ഷം രൂപയും മാറ്റിവെച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്‌ന കുമാരി അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, മിനേഷ് മണക്കാട്, വി.കെ വിജയകുമാര്‍, ജയശ്രി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."