ചാലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം
തലശ്ശേരി: തലശ്ശേരിക്ക് സമീപം ചാലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ഒരു ബി.ജെ.പി പ്രവര്ത്തകന് മര്‍ദനമേറ്റു. സി.പി.എം പ്രവര്‍ത്തകന്റെ കാര്‍ അടിച്ച് തകര്‍ത്തു. ബുധനാഴ്ച രാത്രി ചാലില്‍ കുഞ്ഞിക്കടപ്പുറത്ത് ബി.ജെ.പി പ്രവര്‍ത്തകനായ മിയാന്‍ വീട്ടില്‍ ബൈജു(40)വിനാണ് മര്‍ദനമേറ്റത്.
ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ജോലി കഴിഞ്ഞ് വരികയായിരുന്ന ബൈജുവിനെ തടഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു.
പരുക്കേറ്റ ബൈജുവിനെ തലശ്ശേരി ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു ബൈജുവിന്റെ സഹോദരന് പ്രജീഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രദേശത്ത് അക്രമം നടത്താന്‍ ശ്രമിച്ചതായും സി.പി.എം ബ്രാഞ്ച് സെക്രട്ടറി ചാലിലെ വലിയകത്ത് രാജന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ബുധനാഴ്ച അര്‍ധരാത്രി ചാലില്‍ ഇന്ദിരാ പാര്ക്കിന് സമീപം നിര്‍ത്തിയിട്ട സി.പി.എം പ്രവര്ത്തകന് സുധീര്ത്ഥന്റെ കാര്‍ അടിച്ച് തകര്‍ത്തു. സംഭവത്തില്‍ പത്തു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലിസ് കേസെടുത്തു.
പ്രദേശത്ത് തലശ്ശേരി സി.ഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."