കോള സമരം: നസ്‌റുദ്ദീനും സംഘവും ഒളിച്ചോടിയതില്‍ ദുരൂഹതയെന്ന്
കോഴിക്കോട്: കൊക്കകോള,പെപ്‌സി തുടങ്ങിയ ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കില്ലെന്നു പറഞ്ഞ ടി.നസ്‌റുദ്ദീനും സംഘവും പ്രഖ്യാപനത്തില്‍ നിന്ന് ഒളിച്ചോടിയതിനു പിന്നില്‍ ദുരൂഹതയെന്ന് വ്യാപാരി വ്യവസായി സമിതി.
കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ആരോപണം ഉന്നയിച്ചത്. പെപ്‌സിയുടെ ലീഗല്‍ ഓഫിസര്‍ മാര്‍ച്ച് ആദ്യത്തില്‍ കോഴിക്കോട് എത്തിയിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഉന്നത നേതാവ് ഇദ്ദേഹവുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തി. സമരത്തില്‍ നിന്നും പിന്‍മാറാന്‍ കോടികളാണ് വ്യാപാരി നേതാവ് ആവശ്യപ്പെട്ടത്.
ജലമൂറ്റുന്നുവെന്ന കാരണം പറഞ്ഞ് മാര്‍ച്ച് 14 മുതല്‍ കോള വില്‍പ്പന നടത്തില്ലെന്ന് പ്രഖ്യാപിച്ച വ്യാപാരി നേതാവ് ഇപ്പോള്‍ ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. കേരള സര്‍ക്കാര്‍ കോള നിരോധിച്ചാല്‍ സഹകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ എം.എല്‍.എ, സൂര്യ അബ്ദുല്‍ ഗഫൂര്‍, സി.കെ വിജയന്‍, അബ്ദുല്‍ ഗഫൂര്‍ രാജധാനി, സി.വി ഇഖ്ബാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."