HOME
DETAILS
MAL
വൈദികന് മകളെ പീഡിപ്പിച്ചെന്ന് പിതാവിന്റെ പരാതി
backup
March 30 2017 | 22:03 PM
കണ്ണൂര്‍: കുടുംബവുമായി സൗഹൃദം നടിച്ചു വൈദികന് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയുമായി പിതാവ് രംഗത്ത്. ആറളം ചെടിക്കുളം ഇടവക വികാരിയായിരുന്ന വൈദികനെതിരേയാണു പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയത്. നാലുവര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാവാത്ത മകളെ നിരന്തരം പീഡിപ്പിക്കുകയും മകള്‍ ഗര്‍ഭിണിയായെന്നും പിതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംഭവത്തില്‍ വൈദികനെതിരേ ജില്ലാ പൊലിസ് മേധാവിക്കു നല്കിയ പരാതി അന്വേഷണത്തിനായി ഇരിട്ടി ഡിവൈ.എസ്.പിക്കു കൈമാറിയിരിക്കുകയാണ്. നാലുവര്‍ഷം മുന്‍പ് സംഭവം നടക്കുമ്പോള്‍ താന്‍ വിദേശത്തായിരുന്നുവെന്നും ആറുമാസം മുന്‍പ് നാട്ടിലെത്തിയപ്പോഴാണു നിജസ്ഥിതി അറിഞ്ഞതെന്നും ഭാര്യയ്ക്കും മകള്‍ക്കും പണം നല്കി കേസ് ഒത്തുതീര്ക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."