ആവശ്യമെങ്കില്‍ റിയാദിലും 24 മണിക്കൂര്‍ കര്‍ഫ്യൂ- മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി തലസ്ഥാന നഗരിയായ റിയാദിലെ ചില പ്രദേശങ്ങളിലും ആവശ്യമെങ്കിൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അൽ അബ്ദുൽ ആലി പറഞ്ഞു. ഇത് സംബന്ധമായി പ്രചരിക്കുന്ന വാർത്തയെ കുറിച്ചുള്ള ചോദ്യത്തിനുത്തരമായാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
കൊറോണ വ്യാപനത്തെ തടയുന്നതിന് വേണ്ടി ശക്തമായ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടത്തി വരുന്നത്. വിവിധ വകുപ്പ് മേധാവികൾ ഉൾപ്പെട്ട കൊറോണ ജാഗ്രത സമിതി എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അനുദിനമുള്ള പുരോഗതി വിലയിരുത്തുന്ന ജാഗ്രതാ സമിതിക്ക് ആവശ്യമെങ്കിൽ രാജ്യത്തിന്റെ ഏത് നഗരത്തിലും ഇത്തരം നടപടികൾ കൊകൊള്ളാനുള്ള അധികാരമുണ്ട്.
മക്കയിലും മദീനയിലും ഏർപ്പെടുത്തിയത് പോലെ റിയാദിലും പ്രത്യേക പ്രദേശങ്ങളിൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുമെന്ന വാർത്ത ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു വരുന്നുണ്ട്. റിയാദിലെ പ്രധാന നഗരങ്ങളുടെ പേര് വിവരങ്ങളടക്കം പറയുന്ന അറബി ഭാഷയിലുള്ള ശബ്ദ സന്ദേശത്തിൽ തിങ്കളാഴ്ച മുതൽ കർഫ്യൂ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ റിയാദിൽ ഉച്ചക്ക് മൂന്ന് മണി മുതൽ രാവിലെ 6 മണി വരെ കർഫ്യൂ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."