കെനിയന്‍ യുവതിക്കുനേരെ ആക്രമണം; കെട്ടിച്ചമച്ചതെന്ന് പൊലിസ്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ആക്രമണമുണ്ടായെന്ന കെനിയന്‍ യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് പൊലിസ്. യുവതിയെ താമസസ്ഥലത്തേക്ക് വരുമ്പോന്‍ കാറില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ചുവെന്നായിരുന്നു പൊലിസില്‍ ലഭിച്ച പരാതി. എന്നാല്‍ ഇവര്‍ യാത്രചെയ്ത കാര്‍ ഡ്രൈവറില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ ഇത്തരത്തിലൊരു ആക്രമണമുണ്ടായില്ലെന്നാണ് മനസിലാക്കാനായതെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി ജാവീദ് അഹമ്മദ് പറഞ്ഞു. കെനിയന്‍ യുവതി മരിയ ബുറേന്ഡിയാണ് തന്നെ ഒരു സംഘം ആളുകള്‍ കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചുവെന്നാരോപിച്ച് പൊലിസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആരോപണം കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെട്ടതെന്ന് ഡി.ജി.പി പറഞ്ഞു. യുവതിയെ തന്റെ കാറില്‍ അപ്പാര്‍ട്ടുമെന്റില്‍ കൊണ്ടുവിട്ട് തിരികെപ്പോന്നുവെന്നും ഇതിനിടയില്‍ ഒരു തരത്തിലുള്ള ആക്രമണങ്ങളുമുണ്ടായിട്ടില്ലെന്നും ഡ്രൈവര്‍ പറഞ്ഞതായും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."