HOME
DETAILS
MAL
കൊവിഡ് ബാധിച്ച് മരിച്ച അബ്ദുല്‍ അസീസിന്റെ മകള്‍ പറയുന്നു 'വാപ്പച്ചിക്ക് എവിടെ നിന്നാണ് രോഗം കിട്ടിയതെന്നറിയില്ല, ആദ്യഫലം നെഗറ്റീവ് ആയിരുന്നു..
backup
April 01 2020 | 10:04 AM
പോത്തന്‍കോട്: വാപ്പച്ചിക്ക് ഈ അസുഖം എവിടെ നിന്നാണ് കിട്ടിയതെന്നറിയില്ല.
പൊലിസില്‍ നിന്നും വിരമിച്ച ശേഷം വാപ്പച്ചി പൂര്‍ണമായും കൃഷിയായിരുന്നു ചെയ്തിരുന്നത്. നാട്ടിലും വീട്ടിലുമായി മാത്രം ഒതുങ്ങി കഴിയുന്ന പ്രകൃതമാണ് വാപ്പച്ചിക്ക് ഉള്ളത്. മെഡിക്കല്‍ കോളജില്‍ നടത്തിയ ടെസ്റ്റില്‍ ആദ്യ ഫലം നെഗറ്റീവ് ആയിരുന്നു. പിന്നെ എങ്ങനെയാണു രോഗം ബാധിച്ചതെന്ന് അറിയില്ല'. ഇന്നലെ പുലര്‍ച്ചെ കൊവിഡ് ബാധിച്ചു മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസിന്റെ മകളുടെ വാക്കുകളാണിത്.
2006 ല്‍ പേരൂര്‍ക്കട ക്രൈം ഡിറ്റാച്മെന്റ് ബ്യുറോയില്‍ നിന്നും എ.എസ്.ഐ ആയി പിരിഞ്ഞ അബ്ദുല്‍ അസീസിന്റെ ശേഷജീവിതം വീടിനോടു ചേര്‍ന്നുള്ള വസ്തുവില്‍ കൃഷി ചെയ്തായിരുന്നു. ഇക്കഴിഞ്ഞ 16ാം തിയതി ജലദോഷം വന്നു.
പതിനെട്ടാം തിയതി ബന്ധുവിന്റെ മരണത്തില്‍ പങ്കെടുത്തു. പിന്നീട് വേങ്ങോട് പി.എച്ച്.സി യില്‍ പോയി പരിശോധന നടത്തി മരുന്ന് വാങ്ങി. 21ാം തീയതി കുറവില്ലാത്തതിനാല്‍ വീണ്ടും ഇതേ സെന്ററില്‍ പോയി മരുന്ന് വാങ്ങി. 23ാം തീയതി പുലര്‍ച്ചെ നല്ല ചുമയുണ്ടായതിനാല് രാവിലെ തന്നെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇവിടെ നിന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അവിടെ നിരീക്ഷണ വാര്‍ഡില്‍ കഴിയവേ നടത്തിയ ആദ്യ വൈറസ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും രക്തസമ്മര്‍ദത്തിനും
തൈറോയ്ഡിനുമുള്ള മരുന്നുകള്‍ കഴിച്ചിരുന്നുവെന്നും മകള്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്നും എത്തിയ ബന്ധുവില്‍ നിന്നും പടര്‍ന്നതാകാമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും മകള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരിയുടെ മകളുടെ വിവാഹം ഈ മാസം രണ്ടിനായിരുന്നു.
ഇതില്‍ പങ്കെടുക്കാനായി പെണ്‍കുട്ടിയുടെ പിതാവ് സൗദിയില്‍ നിന്നും ഫെബ്രുവരി 26 ന് നാട്ടില്‍ എത്തുകയും കല്യാണം കഴിഞ്ഞു ഈ മാസം ഏഴിന് തന്നെ മടങ്ങി പോകുകയും ചെയ്തു. അദ്ദേഹത്തിന് വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും മകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."