ധനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സ്വര്‍ണ വ്യാപാരികള്‍
കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക്കിനെതിരേ രൂക്ഷ വിമര്‍ശനവുമായി സ്വര്‍ണവ്യാപാരികള്‍. പര്‍ച്ചേഴസ് ടാക്‌സുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.
ധനമന്ത്രി തോമസ് ഐസക് പിടിവാശിയും അതിബുദ്ധിയും കാണിക്കുകയാണെന്ന് കേരള ജ്വല്ലേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.പി അഹ്മദ് പറഞ്ഞു. കേരളത്തിനു വരുമാനവും തൊഴിലും നല്‍കുന്ന സ്വര്‍ണ വ്യാപാരികളെ നാട്ടില്‍ നിന്നു തുരത്താനാണ് മന്ത്രി ശ്രമിക്കുന്നത്.
വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും കേരളത്തില്‍ ബിസിനസ് നടത്താന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ അന്യസംസ്ഥാനങ്ങളിലേക്കു തങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയാണെന്നും അഹ്മദ് പറഞ്ഞു.
സ്വര്‍ണ വ്യാപാരികളുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും സമരത്തില്‍ തങ്ങളുടെ പിന്തുണ അറിയിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ പറഞ്ഞു. ഏപ്രില്‍ 3, 4, 5 തിയതികളില്‍ ജ്വല്ലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തും. അഞ്ചിന് കടയടപ്പു സമരം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ കൊടുവള്ളി, ഐമു ഹാജി, എ.കെ നിഷാദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."